business

അഖിലകേരള വോളീബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ.ബോബി ചെമ്മണ്ണൂര്‍

April 20th, 2018

ചെമ്പറക്കി-കൈപ്പൂരിക്കര സഹൃദയ യുവജനവേദി സംഘടിപ്പിച്ച അഖിലകേരള വോളീബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി സംസാരിക്കുന്നു. മുന്‍ ഇന്ത്യന്‍ വോളീബോള്‍ ക്യാപ്റ്റന്‍ മൊയ്തീന്‍ നൈന IRS,വാഴക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.എച്ച്.അബ്ദുള്‍ ജബ്ബാര്‍,വാര്‍ഡ് മെമ്പര്‍മാരായ എ.എസ്.കാദര്‍കുഞ്ഞ്, കെ.ആര്‍.കൃഷ്ണകുമാര്‍ എന്നിവര്‍ സമീപം.

Read More »

ജനങ്ങൾക്ക് എട്ടിന്റെ പണിയുമായി കെഎസ്ഇബി !

April 19th, 2018

ജനങ്ങൾക്ക് എട്ടിന്റെ പണിയുമായി കെഎസ്ഇബി. സേവനങ്ങള്‍ക്കുള്ള ജിഎസ്ടിക്കു പിന്നാലെ മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്താനുള്ള നീക്കവുമായി കെഎസ്ഇബി രംഗത്ത്. ഒരു പ്രമുഖ മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഓരോ ഗാര്‍ഹിക കണക്ഷന്‍ മീറ്ററുകള്‍ക്കും 18 ശതമാനം ജിഎസ്ടി ചുമത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ബില്ലിങ് സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. നിലവില്‍ കെഎസ്ഇബിയുടെ സേവനങ്ങള്‍ക്കു ജിഎസ്ടിയുണ്ട്. ഉടമസ്ഥത, മീറ്റര്‍, പോസ്റ്റ്, സര്‍വീസ് വയര്‍, കണക്ട് ലോഡ് എന്നിവയുടെ മാ...

Read More »

ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു

April 3rd, 2018

കോഴിക്കോട്‌ : നാദാപുരത്ത്‌ ആരംഭിക്കുന്ന ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി പി.എ ഇബ്രാഹീം ഹാജി ചന്ദ്രിക സബ്‌.എഡിറ്റർ കമാൽ വരദൂറിനു നൽകി നിർവ്വഹിച്ചു. ആധുനിക ശാസ്ത്ര സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ അഭിരുചി വളർത്താനും നൈപുണി വികസനത്തിനും മനശാസ്ത്രപരമായി ഉപയോഗപ്പെടുത്തുന്ന സംയോജിത വിദ്യഭ്യാസം ആണു ഗുഡ്‌ഹോപ്‌ എജു ഹബ്ബ്‌ വിഭാവനം ചെയ്യുന്നത്‌. വിദ്യാർത്ഥി കേന്ദ്രീകൃതമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ ഹൃദയ-മസ്തിഷ്ക-ശരീര-മാനസിക സമന്വയ വിദ്യഭ്യാസം ആണു വിവിധ പദ്ധതികള...

Read More »

സ്വർണ വില കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

April 3rd, 2018

കൊച്ചി: സ്വർണ വില ഇന്ന് കൂടി. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്.22,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ മാസത്തെ ഉയർന്ന നിരക്കാണിത്.

Read More »

ജാഗ്രത!! എസ്ബിടി ഉള്‍പ്പെടെ എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക് മാര്‍ച്ച് 31ന് ശേഷം സ്വീകരിക്കില്ലെന്ന് അധികൃതര്‍

March 21st, 2018

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ [എസ്. ബി. ഐ] ലയിച്ച എല്ലാ അസോസിയേറ്റ് ബാങ്കുകളുടെയും ചെക്കുകൾ ഈ മാസം 31 കഴിഞ്ഞാൽ അസാധുവാകുമെന്ന് അധികൃതര്‍. എസ്. ബി. ഐയിൽ ലയിച്ച ഭാരതീയ മഹിളാ ബാങ്കിന്റെ ചെക്കുകളും മാർച്ച് 31നു ശേഷം ഉപയോഗിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള ചെക്കുകൾ കൈവശമുള്ളവർ ഉടൻ തന്നെ പുതിയ ചെക്ക് ബുക്കിനു അപേക്ഷ നൽകണമെന്ന് അവർ വ്യക്തമാക്കി. പഴയ ചെക്കുകൾ മാർച്ച് 31നു ശേഷം സ്വീകരിക്കില്ലെന്ന് എസ്. ബി. ഐ ഒരു ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ബാങ്കിങ്, മൊ...

Read More »

ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൌണ്ടേഷന്‍ അംഗത്വ സര്‍ട്ടിഫികറ്റ് ഡോ.ബോബി ചെമ്മണ്ണൂരിന് ലഭിച്ചു.

March 17th, 2018

തിരുവനന്തപുരം:ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൌണ്ടേഷനിലെ  അംഗത്വ സര്‍ട്ടിഫികറ്റ് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സ്പോര്‍ട്സ്മാനും വ്യവസായിയുമായ ഡോ.ബോബി ചെമ്മണ്ണൂര്‍,ശ്രീലങ്കന്‍ ക്യാബിനെറ്റ് മന്ത്രി ഗമിനി ജയവിക്രമ പെരേരയില്‍ നിന്നും സ്വീകരിക്കുന്നു.ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി രാജമോഹന്‍,സെക്രട്ടറി രാജേഷ്‌ കുമാര്‍ എന്നിവര്‍ സമീപം.  

Read More »

ബോബി ബസാറിന്റെ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ കൈമാറി

March 12th, 2018

പാലക്കാട്‌ : ബോബി ബസാറിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ്‌ മോഹനന്‌ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത പോള്‍സണ്‍ കൈമാറുന്നു. ബോബന്‍ ജോര്‍ജ്ജ്‌( വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌), അനില്‍ സി പി ( ജി എം മാര്‍ക്കറ്റിംഗ്‌, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴസ്‌ ഗ്രൂപ്പ്‌) ഹരിഹരനുണ്ണി (എംജിഎം- ബോബി ബസാര്‍) രാജേഷ്‌ മേനോന്‍ (പര്‍ച്ചേയ്‌സിംഗ്‌ ഇന്‍ചാര്‍ജ്ജ്‌- ബോബി ബസാര്‍), സന്തോഷ്‌ ...

Read More »

സ്വര്‍ണവില മേലോട്ട് തന്നെ

February 17th, 2018

കൊച്ചി: സ്വർണ വില ഇന്ന് കൂടി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില മാറുന്നത്. പവന് 80 രൂപയാണ് വർധിച്ചത്. പവന് 22,680 രൂപയിലും ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Read More »

സ്വര്‍ണവില കുതിക്കുന്നു

February 15th, 2018

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധനവുണ്ടായി. ബുധനാഴ്ച പവന് 80 രൂപ കൂടിയിരുന്നു. ഇന്ന് 160 രൂപയാണ് പവന് വർധിച്ചത്. 22,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More »

സ്വർണ വില ഇന്നും കൂടി

February 2nd, 2018

കൊച്ചി: സ്വർണ വില ഇന്നും കൂടി. തുടർച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. 22,680 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More »

More News in business