cinema

അന്തരിച്ച നടി തൊടുപുഴ വാസന്തിയോട് മാപ്പപേക്ഷിച്ച് കുഞ്ചാക്കോ ബോബന്‍

November 28th, 2017

അന്തരിച്ച ചലച്ചിത്ര നടി തൊടുപുഴ വാസന്തിയ്ക്ക് ആദരാഞ്ജലികളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. വേണ്ട സമയത്ത് സഹായിക്കാന്‍ കഴിയാതെ പോയതിന് മാപ്പപേക്ഷിച്ച് കൊണ്ടാണ് ചാക്കോച്ചന്‍ വാസന്തിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. തൊടുപുഴ വാസന്തി ചേച്ചി… അഭിനയ ജീവിതത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ചാക്കോച്ചന്‍ കുറിച്ചു. ദീര്‍ഘനാളായി അസുഖബാധിതയായിരുന്ന വാസന്തി ഇന്ന് പുലര്‍ച്ച...

Read More »

മഞ്ജുവിനെതിരെ കോടതിയില്‍ മീനൂട്ടി ബ്രഹ്മാസ്ത്രമാകുമോ? കരുനീക്കങ്ങളുമായി ദിലീപ്

November 24th, 2017

കൊച്ചി :  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ വിധി മുന്‍ഭാര്യ മഞ്ജുവിന്റെ മൊഴിയെ ആശ്രയിച്ച്.  ദിലീപിന് പല കാരണങ്ങളാല്‍ നടിയോട് ഉണ്ടായിരുന്ന വ്യക്തി വിദ്വേഷത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളത് മഞ്ജു വാര്യര്‍ക്കാണെന്നും മഞ്ജു ഈ കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നുമാണ് പോലീസിന്റെ നിഗമനം. മഞ്ജു വാര്യരുടെ മൊഴിക്ക് കേസില്‍ വലിയ പ്രധാന്യമാണുള്ളത്. മഞ്ജു വാര്യരും പള്‍സര്‍ സുനിയും ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്നാല്‍ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഞ്ജ...

Read More »

“മകൻ സിനിമയിലുണ്ട് “. പദ്മശ്രീ മമ്മുക്കയുടെ ഉമ്മയും ഒത്തുള്ള ഹൃദയ ബന്ധത്തിന്‍റെ കഥ

November 15th, 2017

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത് .എവിടെയാ വീട് എന്ന് ചോദിച്ചപ്പോ "ചെമ്പ് "എന്നു കേട്ടു ഞാനൊന്നു ശ്രദ്ധിച്ചു. 'വൈക്കം' എന്നോ 'ചെമ്പ് 'എന്നോ കേട്ടാൽ ഏതു മലയാളിയും ഒന്നു കാത് കൂർപ്പിക്കുമല്ലോ . ഉമ്മ ഉദാസീനമായി പിന്നെയും തുടർന്നു. "മകൻ സിനിമയിലുണ്ട് ". ഞാൻ ചെറുതായി ഒന്നൂടെ ഞെട്ടി .പിന്നെയാണ് പദ്മശ്രീ മമ്മുക്കയുടെ ഉമ്മയാണ് എന്റെ മുന്നിൽ നിൽക്കുന്നതെന്ന് എനിക്കു തിരിഞ്ഞത്. (പുരുഷു എന്നെ അനുഗ്രഹിക്കണം.) മമ്മുട്ടിയുടെ ഉമ്മയും ഒത്തുള്ള  ഹൃദയ ബന്ധത്തിന്‍റെ കഥ  രമ്യ എസ് ആനന്ദ് മനോ...

Read More »

ആ വിഡിയോ എന്‍റെതല്ല; ഏതോ പാവം സ്ത്രീയാണ് വിഡിയോയില്‍ ഉള്ളത് -അനു ജോസഫ്

November 10th, 2017

സിനിമ-സീരിയല്‍ രംഗത്തെ സെലിബ്രിറ്റികളെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങള്‍ ഇപ്പോള്‍ പതിവാണ്. സൈബര്‍ മനോരോഗികളുടെ വൈകൃതങ്ങള്‍ക്ക് ഇത്തവണ ഇരയായത് അഭിനേത്രിയും അവതാരകയുമായ അനു ജോസഫാണ്. അനുവിന്റെ പേരില്‍ ഒരു വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്‍റെ സത്യാവസ്ഥ വിശദകരിച്ച് അനു ജോസഫ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. "വാട്സാപ്പില്‍ എന്‍റെ പേരില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഇവരെ അറിയുമോ? ഇവര്‍ അറിയാതെ ഒളി ക്യാമറ വച്ച് എടുത്തതാണ് എന്നു പറഞ്ഞ് ...

Read More »

നടന്‍ സൌബിന്‍ വിവാഹിതനാകുന്നു; പെണ്ണ് കോഴിക്കോട്ടുകാരി

November 3rd, 2017

നടന്‍ സൗബിന്  വിവാഹിതനാവുന്നു. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു.  ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ദുബായില്‍ പഠിച്ചു വളര്‍ന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. മോതിരമാറ്റത്തിന്റെ ചിത്രങ്ങള്‍ നേരത്തെ ചില വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തില്‍ അതിഥിതാരമായാണ് സൗബിന്‍ സിനിമാരംഗത്തെത്തിയത്. മഹേഷിന്റെ...

Read More »

നടി ഭാവനയുടെ വിവാഹം വീണ്ടും മാറ്റി ; കാരണം എന്ത്?

November 2nd, 2017

അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന്  മാറ്റിവെച്ച നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം വീണ്ടും  മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. കന്നട മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ലളിതമായാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ഒക്ടോബറിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹതിയ്യതി മാറ്റിയെന്നാണ് പുതിയ വാര്‍ത്ത. ഭാവനയുടെ സിനിമാതിരക്കുകളാണ് വിവാഹം മാറ്റിവെക്കാന്‍ കാരണമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്ന് വിവാഹം മാറ്റ...

Read More »

സിനിമ മേഖലയിലെ ലൈംഗീക പീഡനം; ഇന്നസെന്റിനെതീരെ റിമ കല്ലിങ്കല്‍

November 2nd, 2017

കൊച്ചി:സിനിമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ വലിയ പ്രശ്നമാണെന്ന് നടി റിമ കല്ലിങ്കല്‍.ലൈംഗികപീഡനമൊക്കെ പണ്ടുമാത്രം ഉണ്ടായിരുന്നതാണെന്ന് അമ്മ പ്രസിഡന്റ് പറയുമ്പോള്‍ അതുകൊണ്ടാണ് സങ്കടം തോന്നുന്നത്. മുറിയ്ക്കുള്ളില്‍ ആനയുണ്ടെന്ന്സ്ഥാപിച്ചെടുക്കേണ്ട സ്ഥിതിയാണ്. എന്നിട്ടല്ലേ അതിനെ പുറത്താക്കാനാകൂ. ഇങ്ങനെയൊരുപ്രശ്നമുണ്ടെന്നെങ്കിലും സമ്മതിക്കണം. എങ്കിലേ അക്കാര്യത്തില്‍ മുന്നോട്ടുപോകാനാവൂ.അവിടെവരെപ്പോലും നമ്മള്‍ എത്തിയിട്ടില്ല. അങ്ങനെയൊരു പ്രശ്നമില്ല എന്ന് വാദിക്കുന്നവരില്‍ സ്ത്രീകള്‍പോലുമുണ്ട...

Read More »

ഒടുവില്‍ സിനിമ നടി രചന നാരായണന്‍കുട്ടി അതും വെളിപ്പെടുത്തി വെറും പത്തൊമ്പത് ദിവസം കൊണ്ട് തകര്‍ന്നുപോയ തന്റെ വിവാഹ ജീവിതത്തെ കുറിച്ച്

November 1st, 2017

കൊച്ചി:ഭര്‍ത്താവ് അരുണും താനുമായുള്ള വിവാഹ മോചനത്തെത്തുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും സഹിയ്ക്കാന്‍ കഴിയാത്ത രീതിയില്‍ പീഡിപ്പിക്കുന്നതിനാല്‍ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്ന് രചന വ്യക്തമാക്കി. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് രചന ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയില്‍ വിവാഹവും വിവാഹ മോചനവും ഒന്നും വലിയ വിഷയമല്ല. ബോളിവുഡിലും കോളിവുഡിലും മാത്രമല്ല, ഇങ്ങ് കേരളത്തിലും വിവാഹ മോചനം ഇപ്പോഴൊരു ഫ...

Read More »

നടിയെ ആക്രമിച്ച കേസ്; പുതിയ ആരോപണവുമായി പ്രതാപ് പോത്തന്‍

October 30th, 2017

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ പുതിയ ആരോപണവുമായി പ്രശസ്ത സിനിമ താരം പ്രാതപ് പോത്തന്‍. കേസില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ആകെ മൊത്തം ഒരു ദുരൂഹതയുണ്ടെന്ന അഭിപ്രായത്തിലാണ് താരം. ദിലീപിനോട് പലര്‍ക്കും അസൂയ ഉണ്ടാകുമെന്നും പ്രതാപ് പോത്തന്‍ പറയുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതാപ് പോത്തന്റെ ആരോപണം. ദിലീപ് ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളാണ്. അതുകൊണ്ട് പലര്‍ക്കും ദിലീപിനോട് അസൂയ ഉണ്ടാകുമെ...

Read More »

ഫഹദും കുടുങ്ങുമോ? താരം നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്

October 30th, 2017

കൊച്ചി: പ്രശസ്ത സിനിമാതാരം ഫഹദ് ഫാസില്‍ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. നടന്റെ 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് ഒരു ന്യൂസ് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലേസ് പോര്‍ട്ടിലെ വീടിന്റെ മുകളിലത്തെ നിലയുടെ വിലാസത്തിലാണ് ഫഹദിന്റെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഫഹദിനെ അറിയില്ലെന്ന് വീട്ടുടമ പറഞ്ഞതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഡബര ...

Read More »

More News in cinema