keralam

കാര്‍ഷിക വായ്‍പകള്‍ എഴുതിത്തള്ളാതെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

ദില്ലി: കാര്‍ഷിക വായ്പകൾ എഴുതി തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കാര്‍ഷിക കടങ്ങൾ എഴുതി തള്ളി മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഉത്തരവിറങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തീരുമാനം ഉയര്‍ത്തി കേന്ദ്രത്തെ പ്രതിരോധത്തിലാക്കുകയാണ് രാഹുൽഗാന്ധി. കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ഉയര്‍ത്തിയാണ് മൂന്ന് സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഇത് തന്നെ ബിജെപിക്കെതിരെ പ്രധാന മുദ്രാവാക്യമാക്കാനുള്ള നീക...

Read More »

വനിതാ മതില്‍; നിർബന്ധിത സ്വഭാവം ഉണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് ഹൈക്കോടതിയെ അറിയിക്കാൻ നിർദ്ദേശം. സർക്കാരിനോട് വ്യാഴാഴ്ച നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. സമാനഹർജികൾക്കൊപ്പം കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന്‍റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹർജി പരഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. നിർബന്ധിത സ്വഭാവം ഇല്ല...

Read More »

അമ്മ ഉത്തരയുടേയും കാമുകൻ രജീഷിന്‍റെയും ക്രൂരത ; രണ്ടര വയസ്സുകാരന്‍ മരിച്ചത് മർദനമേറ്റ്, ചെറുകുടൽ പൊട്ടി!

കാമുകനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞിനെ ഇല്ലാതാക്കി; രണ്ടര വയസ്സുകാരന്റെ മരണം മർദനമേറ്റ്, ചെറുകുടൽ പൊട്ടി! രണ്ടര വയസ്സായ ഏകലവ്യന്റെ മരണത്തിൽ അമ്മയും കാമുകനും അറസ്റ്റിലായി. ഇവരുടെ നിരന്തര മർദനത്തിലാണെന്നു കുട്ടി മരിക്കാനിടയായതെന്നു പൊലീസ്. വർക്കല അയന്തി പന്തുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അമ്മ ഉത്തരയും(21) കാമുകൻ രജീഷിന്റെയും(26) മർദനത്തിൽ കുട്ടിയുടെ ചെറുകുടൽ പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്തതായി പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ പിതാവായ കൊല്ലം കുളത്തൂപ...

Read More »

പൊതുമേഖല ബാങ്കുകള്‍ക്ക് ഈ വര്‍ഷം ഒരു ലക്ഷത്തിലേറെ ജീവനക്കാരെ വേണം

ദില്ലി: ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തിലേറെ ജീവനക്കാരെ നിയമിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ തയ്യാറെടുക്കുന്നു. വെല്‍ത്ത് മാനേജ്മെന്‍റ്, അനലിറ്റിക്സ്, സ്ട്രാറ്റജി, കസ്റ്റമര്‍ സര്‍വീസ്, ഡിജിറ്റല്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ജീവനക്കാരെയും ആവശ്യമായി വരുന്നത്. എസ്ബിഐ, കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഇന്ത്യന്‍ ബാങ്കിങ് ഭീമന്മാരെല്ലാം റിക്രൂട്ട്മെന്‍റ് നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നിലവില്‍ പൊതുമേഖല ബാ...

Read More »

നാലംഗ ട്രാന്‍സ്ജെന്‍ഡേഴ്സ് ശബരിമലയില്‍ ദര്‍ശനം നടത്തി

തിരുവനന്തപുരം: നാലംഗ ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി തുടങ്ങിയവരാണ് ദര്‍ശനം നടത്തിയത്.  തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെ പുറപ്പെട്ട സംഘം രാവിലെ പത്ത് മണിയോടെ ദര്‍ശനത്തിന് ശേഷം നെയ്യഭിഷേകവും നടത്തി. നിലക്കല്‍ മുതല്‍ കനത്ത സുരക്ഷയിലാണ് ഇവരെ സന്നിധാനത്ത് എത്തിച്ചത്. വഴിയിലെവിടെയും പ്രതിഷേധങ്ങളോ തടയാനുള്ള ശ്രമമോ ഉണ്ടായില്ല. ദര്‍ശനം സുഗമമായിരുന്നുവെന്ന് ട്രാന്‍സ് ജെസ്ഡേഴ്സ് പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ...

Read More »

ജി എസ് ടി: ഇനി മുതല്‍ ബാങ്കുകളില്‍ സൗജന്യ സേവനങ്ങളില്ല

തിരുവനന്തപുരം: എല്ലാ ബാങ്കിങ് സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ നിലവിലെ സൗജന്യ സേവനങ്ങള്‍ക്കാണ് ഇനി മുതല്‍ ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നല്‍കിവന്ന സൗജന്യ സേവനങ്ങള്‍ക്ക് നികുതിയായി ഏകദേശം 40,000 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നികുതി വകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയ...

Read More »

കൊച്ചിയില്‍  ബ്യുട്ടി പാര്‍ലറിന്  നേരെ  വെടിവെയ്പ്പ്

എറണാകുളം : കൊച്ചിയില്‍  ബ്യുട്ടി പാര്‍ലറിന്  നേരെ  വെടിവെയ്പ്പ് ശനിയാഴ്ച വൈകിട്ട് നലോടെയാണ് നഗരത്തിലെ ബ്യുട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്പ്  ഉണ്ടായത് ബൈക്കില്‍                എത്തിയ രണ്ട് പേരാണ്   പനംവേള്ളി നഗറിലെ ബ്യുട്ടി പാര്‍ലറിന്      നേരെ  വെടി വെച്ചത്  പണപരമായ ഇടപാടിലെ തര്‍ക്കമാണ് വെടിവെപ്പിന്  കാരണമെന്ന്   കരുതുന്നു

Read More »

ജാമ്യ വ്യവസ്‌ഥ ലംഘിച്ചതിനാൽ രാഹുൽ ഈശ്വറിനെ അറസ്‌റ്റ്‌ ചെയ്യാൻ കോടതി ഉത്തരവ്‌

റാന്നി;ജാമ്യ വ്യവസ്‌ഥ ലംഘിച്ചതിനാൽ രാഹുൽ ഈശ്വറിനെ അറസ്‌റ്റ്‌ ചെയ്യാൻ കോടതി ഉത്തരവ്‌. ജാമ്യം റദ്ദാക്കിയ റാന്നി ഗ്രാമ ന്യായാലയ കോടതിയാണ്‌ അറസ്‌റ്റ്‌ ചെയ്യാൻ ഉത്തരവായത്‌. പമ്പയിൽ പൊലീസിനെ തടഞ്ഞ കേസിലാണ്‌ രാഹുൽ ഈശ്വർ അറസ്‌റ്റിലായതും  പിന്നീട്‌ ജാമ്യത്തിൽ ഇറങ്ങിയതും. എല്ലാ ശനിയാഴ്‌ചകളിലും സ്‌റ്റേഷനിൽ വന്ന്‌ ഒപ്പിടമെന്ന ജാമ്യ വ്യവസ്‌ഥയാണ്‌ തെറ്റിച്ചത്‌.ഇത്‌  പൊലീസ്‌ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ശബരിമലയിൽ സ്‌ത്രീ പ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരെയാണ്‌ പൊലീസിനേയും ഭക്‌തരേയും രാ...

Read More »

സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദേശം. കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നൽകിയത്. ഫെബ്രുവരി 9ന് കോഴിക്കോട് ഒരു സാഹിത്യോത്സവത്തില്‍ നടത്തിയ  പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് ഏച്ചിക്കാനത്തിന...

Read More »

സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെ അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു

കോഴിക്കോട് :   ബി  ജെ  പി  ഹര്‍ത്താല്‍  ദിനത്തില്‍  സിപിഎം ജില്ലാ സെക്രട്ടറി  പി മോഹനന്‍റെ  മകനെയും ഭാര്യയേയും അക്രമിച്ച കേസിലെ  പ്രതിക്ക് വെട്ടേറ്റു. അമ്പലകുളങ്ങര പൊയികയില്‍ ശ്രീജുവിനെയാണ് അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. അമ്പലകുളങ്ങര – നിട്ടൂര്‍ റോഡില്‍ വെച്ചാണ് അക്രമിസംഘം പ്രതിയെ വെട്ടിയത്. സാരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More »

More News in keralam