national

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. മേയ് 19ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും 71.37 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. മേയ് 20 മുതലാണ് എണ്ണക്കമ്പ...

Read More »

വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവനിൽ വച്ചായിരിക്കും ചടങ്ങുകൾ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ദില്ലിയിൽ എത്തിച്ചേരാൻ ബിജെപി നിർദേശം നൽകിയിട്ടുണ്ട്. മികച്ച വിജയത്തിന് തൊട്ടു പിറ്റേന്ന് നരേന്ദ്രമോദിയും അമിത് ഷായും ദില്ലിയിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും കാണാനെത്തി.       Called on respected Advani Ji. The BJP’s successes today are possible be...

Read More »

കർണ്ണാടക മാണ്ഡ്യയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

കർണ്ണാടക മാണ്ഡ്യയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ബംഗളൂരുവിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ചാണ് അപകടം. കൂത്തുപറമ്പ് പൂക്കോട് കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ്, (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്‌കൂൾ സംസ്‌കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഇരു ദമ്പതികളും യാത്ര പുറപ്പെടത്. ഇന്നലെ രാത്രിയിൽ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പുലർച്ചെ … Contin...

Read More »

ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം; പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവന്നപ്പോൾ ആദ്യ ലീഡ് എൻഡിഎയ്ക്ക്. എക്സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ബിജെപിക്കാണ് മുൻതൂക്കം. 63 ഇടങ്ങളിലെ ഫലസൂചന പുറത്തുവന്നപ്പോൾ 40 ലേറെ സീറ്റുകളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. യുപിഎ ഇരുപതോളം സീറ്റുകളിലും മൂന്ന് സീറ്റുകളിൽ മറ്റുള്ളവരും മുന്നിലാണ്.

Read More »

പെട്ടി പൊട്ടിച്ച് വോട്ടെണ്ണൽ തുടങ്ങി, ചങ്കിടിപ്പോടെ മുന്നണികൾ, ജനവിധി കാത്ത് രാജ്യം

ദില്ലി/തിരുവനന്തപുരം: 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. 542 മണ്ഡലങ്ങളിലായി എണ്ണായിരത്തോളം സ്ഥാനാ‍ർത്ഥികളുടെ ജനവിധി ഇന്നറിയാം. 543 മണ്ഡലങ്ങളിൽ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‍നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് അനധികൃതമായി പണം കണ്ടെത്തിയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുന്നത്, ഒപ്പം തന്നെ ഇവിഎം വോട്ടുകളും എണ്ണുന്നു. ആദ്യഫലസൂചനകൾ 11 മണിയോടെ അറിയാം. പക്ഷേ സ...

Read More »

സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ സജീവമാക്കി പ്രതിപക്ഷ കക്ഷികൾ

എക്സിറ്റ് പോളുകൾ തെറ്റുകയും, എൻഡിഎക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരിക്കുകയും ചെയ്താൽ, സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ സജീവമാക്കി പ്രതിപക്ഷ കക്ഷികൾ. വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളുമായി ചർച്ച നടത്തുന്നത് എൻസിപി അധ്യക്ഷൻ ശരദ് പവാർ നേരിട്ടാണ്. അങ്ങനെ ദില്ലിയിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചകൾ സ...

Read More »

പൊലീസ്‌ സ്റ്റേഷനിലെ സ്റ്റോര്‍ മുറിയില്‍ നിന്ന്‌ സാധനങ്ങള്‍ മോഷണം പോയത്‌ പൊലീസുകാരറിഞ്ഞത്‌ ഒന്നരദിവസത്തിന്‌ ശേഷം

പൊലീസ്‌ സ്റ്റേഷനിലെ സ്റ്റോര്‍ മുറിയില്‍ നിന്ന്‌ സാധനങ്ങള്‍ മോഷണം പോയത്‌ പൊലീസുകാരറിഞ്ഞത്‌ ഒന്നരദിവസത്തിന്‌ ശേഷം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്‌ ജില്ലയിലുള്ള ശഹീദാബാദ്‌ പൊലീസ്‌ സ്റ്റേഷനിലാണ്‌ സംഭവം. വിവിധ കേസുകളിലെ തൊണ്ടിമുതലുകളടക്കമുള്ളവയാണ്‌ മോഷണം പോയത്‌. പൊലീസ്‌ സ്റ്റേഷന്‍ സമുച്ചയത്തില്‍ തന്നെയുള്ള സ്റ്റോര്‍ മുറിയിലാണ്‌ മോഷണം നടന്നത്‌. മെയ്‌ 20ന്‌ രാവിലെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട സ്റ്റോര്‍ ഇന്‍ചാര്‍ജ്‌ സംഭവം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തി...

Read More »

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആദ്യമെണ്ണുക തപാൽ വോട്ടുകൾ. അക്രമ സംഭവങ്ങൾ തടയുന്നതിന് പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. നിരവധി മണ്ഡലങ്ങളിൽ അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഓരോ കൺട്രോൾ യൂണിറ്റിലെയും ...

Read More »

അരുണാചൽ പ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ ഒരു എംഎൽഎ അടക്കം പതിനൊന്ന് പേർ കൊല്ലപെട്ടു

അരുണാചൽ പ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ ഒരു എംഎൽഎ അടക്കം പതിനൊന്ന് പേർ കൊല്ലപെട്ടു. നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎ തിരോംഗ് ആബയാണ് കൊല്ലപെട്ടത്. സംഭവത്തിൽ തിരോംഗ് ആബയുടെ മകനും കൊല്ലപെട്ടിട്ടുണ്ട്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് എന്ന സംഘടനയിലെ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നില്ലെന്നാണ് സംശയിക്കപ്പെടുന്നത്. സംഭവത്തിനെതിരെ കേന്ദ്ര സർക്കാർ ഉചിത നടപടി കൈകൊള്ളണമെന്ന് എൻപിപി ആവശ്യപെട്ടു. ഖോൻസ വെസ്റ്റ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് തിരോംഗ്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന നിയമസഭ ത...

Read More »

ലോക്സഭാ തെരഞ്ഞെടുപ്പ ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടിങ് മെഷീനുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നു

ലോക്സഭാ തെരഞ്ഞെടുപ്പ ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടിങ് മെഷീനുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് സംബന്ധിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. പക്ഷെ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളി...

Read More »

More News in national