കാടിനും നാടിനും കാവലാളായി പ്രിയകവയിത്രിസുഗതകുമാരി

By | Saturday April 26th, 2014

SHARE NEWS

sugathakumariഎണ്‍പതാം വയസ്സിന്റെ ധന്യതയിലും കാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പലതും പറഞ്ഞും വിമര്‍ശിച്ചും ആവലാതിപ്പെട്ടും വ്യസനിച്ചും നമ്മുടെ ഇടയില്‍ സജീവമാണ് പ്രശസ്ത കവയിത്രി സുഗതകുമാരി. പ്രായത്തെ വകവെയ്ക്കാതെ ആറന്മുള വിമാനത്താവളവിരുദ്ധ സമരത്തിലും മുന്‍നിരപ്പോരാളികളില്‍ ഒരാളായി ആ അമ്മയെ നാം കണ്ടു. തന്റെ യുദ്ധങ്ങളെ മിക്കവാറും തോല്‍ക്കുന്നവയും ചിലപ്പോള്‍ മാത്രം ഫലം കണ്ടവയും പലപ്പോഴും അനന്തമായി നീളുന്നവയുമായാണ് പ്രിയകവയിത്രി വിശേഷിപ്പിക്കാറുള്ളത്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിയ ലേഖനങ്ങള്‍ ഒരുമിച്ച് സമാഹരിച്ച പുസ്തകമാണ് കാടിനു കാവല്‍.

സൈലന്റ് വാലി, മാവൂരിലെ ചാലിയാര്‍പ്പുഴ സംരക്ഷണ സമരം, അതിരപ്പള്ളി പദ്ധതിയ്ക്കെതിരെ നടന്ന സമരം, പെരിങ്ങോം ആണവനിലയത്തിനെതിരായ സമരം തുടങ്ങി കേരളം കണ്ട പരിസ്ഥിതി പ്രക്‌ഷോഭപരമ്പരകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കാടിനു കാവല്‍ എന്ന പുസ്തകം. ഭയവും അവിശ്വാസവും നിറഞ്ഞ ദു:ഖമയമായ ആ വഴികളിലേക്ക് തിരിഞ്ഞുനോക്കുന്ന സുഗതകുമാരി രേഖപ്പെടുന്നത് കേരളത്തിന്റെ പരിസ്ഥിതിചരിത്രം കൂടിയാണ്.

പരിസ്ഥിതി വിഷയം കൈകാര്യം ചെയ്യുന്ന ലേഖനങ്ങള്‍ എന്നതിനുപരിയായി ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നത് സുഗതകുമാരിയുടെ കവിത്വമാണ്. ശക്തമായ സാമൂഹ്യവിമര്‍ശനം നടത്തുമ്പോഴും അതിനുള്ളിലുള്ള കവിത ഭാഷയെ സുന്ദരമാക്കുന്നത് പുസ്തകത്തില്‍ അനുഭവിച്ചറിയാം. കാടിന്റെ ഇനിയും നിലയ്ക്കാത്ത ഹൃദയതാളവും പ്രകൃതിയ്ക്കു നേരെ കന്മഴു ഉയരുമ്പോളുള്ള അരുതേ എന്ന നിലവിളിയും വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ തെളിനീരുറവയും ആനുവാചകനില്‍ നിറയ്ക്കുന്നത് ആ ഭാഷയുടെ വിശുദ്ധിയാണ്.

2012ലാണ് ഡി സി ബുക്‌സ് കാടിനു കാവല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. അമ്പലമണി, രാത്രിമഴ, മണലെഴുത്ത്, സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, കുടത്തിലെ കടല്‍ തുടങ്ങിയവയടക്കമുള്ള കവിതാസമാഹാരങ്ങളും കാവു തീണ്ടല്ലേ, മേഘം വന്നു തൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും പോലെതന്നെ വായനക്കാര്‍ക്ക് ഇഷ്ടമാണ് ഈ കാടിനു കാവലും.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read