നാദാപുരം എംഇടി കോളേജിലെ റാഗിംഗ്; മൂന്ന്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

By | Friday September 18th, 2015

SHARE NEWS

anasനാദാപുരം: എംഇടി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പുളിയാവ് ഒറ്റപ്പിലാക്കൂല്‍ അനസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി ചെമ്പ്രങ്കണ്ടി അബ്ദുള്ള ബിഎ ഇക്കണോമിക്സ്‌ രണ്ടാം വര്‍ഷ വിദ്യാര്‍ഥി കുരുന്നുംവീട്ടില്‍ അസറുദ്ദീന്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ്‌ സാബിര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് പ്രിന്‍സിപ്പല്‍ ഇകെ അഹമ്മദ് അറിയിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അനസിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പകല്‍ 12നാണ് സംഭവം.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16