നിട്ടൂര്‍ ബി.ജെ.പി-സി.പി.എം അക്രമം; സമാധാനം നിലനിര്‍ത്തണമെന്ന് മഹിളാമോര്‍ച്ച

By | Monday July 4th, 2016

SHARE NEWS

BJP-CPMനിട്ടൂര്‍: ബി.ജെ.പി-സി.പി.എം സംഘര്‍ഷം നടന്ന നിട്ടൂരില്‍  സമാധാനം നിലനിര്‍ത്തണമെന്ന് മഹിളാമോര്‍ച്ച. സി.പി.എമ്മുകാരുടെ ആക്രമണത്തിനിരയായ ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകളില്‍ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചപ്പോഴാണ് ഈ കാര്യം പറഞ്ഞത്. ബോംബേറില്‍ പരിക്കേറ്റ് ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്ന വടക്കെ വിലങ്ങോട്ടില്‍ മണി, തേക്കുള്ളതില്‍ പ്രേമന്‍ എന്നിവരുടെ വീടുകളിലാണ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്. അക്രമത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നും മഹിളാമോര്‍ച്ച ആവശ്യപ്പെട്ടു. നാദാപുരം ഇയ്യംകോട്ട് ആക്രമിക്കപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിച്ചു.

 

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read