നേതാജിയുടെ ആത്മകഥ മലയാളത്തില്‍

By | Tuesday December 15th, 2015

SHARE NEWS

nethaajiനേതാജി സുഭാഷ്‌ചന്ദ്രബോസിന്‍റെ ആത്മകഥ മലയാളത്തിലും.മനുഷ്യസ്‌നേഹിയും മനഃശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനും പോരാളിയുമായ ഒരു മഹാന്റെ അസാധാരണമായ ജീവിതാഖ്യാനമാണ് ഈ ആത്മകഥ.നേതാജി ജീവിച്ചിരുന്ന കാലത്ത് ഏതൊരാളും അഭിലഷിക്കുന്ന ഉന്നതബിരുദമായിരുന്നു ഐ.സി.എസ്. വളരെ പ്രശസ്തമായനിലയില്‍ ഈ പരീക്ഷ സുഭാഷ് പാസ്സായി. എങ്കിലും അധികാരാധിഷ്ഠിതവും സമ്പദ്‌സമൃദ്ധവും സുഖലോലുപവുമായ ജീവിതം ആദര്‍ശസാക്ഷാത്കാരത്തിനുവേണ്ടി ത്യജിച്ചു.വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ അനീതിക്കെതിരെ പടപൊരുതിയും സാമൂഹിക സേവനങ്ങളിലേര്‍പ്പെട്ടും ആദര്‍ശപൂര്‍ണവും സംഭവബഹുലവുമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. യോഗയും ആധ്യാത്മികതയുമായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രണ്ടു മേഖലകള്‍.
സ്‌കൂള്‍വിദ്യാഭ്യാസകാലം, പ്രസിഡന്‍സി കോളേജിലെ ദിനങ്ങള്‍, കലാലയത്തില്‍നിന്നു പുറത്താക്കപ്പെട്ടത്, പഠനം പുനരാരംഭിച്ചത്, കേംബ്രിഡ്ജിലെ ജീവിതം.എന്നിവയെല്ലാം സരസമായി വിവരിക്കുന്നു ഈ ആത്മകഥയില്‍. ‘ബര്‍മയിലെ ജയിലുകളില്‍’ എന്ന അനുബന്ധവും ആത്മകഥയില്‍ പരാമര്ഷിക്കുന്നു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read