പക്ഷിക്ക് കുടിനീര്‍ പദ്ധതിഇന്ന് തുടക്കം

By | Monday March 24th, 2014

SHARE NEWS

birdപയ്യോളി: സമഗ്ര പരിസ്ഥിതിസംരക്ഷണ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ഈ വേനല്‍ക്കാലത്ത് പക്ഷിക്ക് കുടിനീര്‍ പദ്ധതി നടപ്പാക്കുന്നതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വടകര ഡി.ഇ.ഒ., ഗ്രീന്‍ കമ്യൂണിറ്റി, സേവ് വടകര എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പക്ഷിക്ക് കുടിനീര്‍ പദ്ധതി. പക്ഷികള്‍ക്കായി പാത്രത്തില്‍ കുടിവെള്ളം വെക്കുന്നതിന് കുട്ടികളെ പ്രേരിപ്പിക്കും. വിദ്യാഭ്യാസ ജില്ലയിലെ 600 സ്‌കൂളുകളിലെ വിദ്യാര്‍ഥികളും ഇതില്‍ ഭാഗമാവും.
തിങ്കളാഴ്ച 12 മണിക്ക് പയ്യോളി ജി.വി.എച്ച്.എസ്.എസില്‍ പി. വത്സല ഉദ്ഘാടനം ചെയ്യും. ഹരിതസന്ദേശം പ്രൊഫ. ശോഭീന്ദ്രനും കിളിക്കാഴ്ചകള്‍ അബ്ദുള്ള പാലേരിയും നടത്തും.
പത്രസമ്മേളനത്തില്‍ പ്രൊഫ. ശോഭീന്ദ്രന്‍, വടയക്കണ്ടി നാരായണന്‍, എം. രാജന്‍, അബ്ദുള്ള സല്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read