പാലോഞ്ചോല മാലിന്യ പ്രശ്നം ലീഗിന് തലവേദനയാവുന്നു

By | Wednesday February 10th, 2016

SHARE NEWS

2-1-300x220നാദാപുരം : പാലോഞ്ചോല മാലിന്യപ്രശ്നം ലീഗിന് തലവേദനയാവുന്നു. പ്ലാന്‍റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട്  പാലോഞ്ചോല പ്രദേശ വാസികള്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. 26ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മാലിന്യ പ്ലാന്‍റില്‍ മാലിന്യം സംസ്കരിക്കാതെ  കുമിഞ്ഞ്കൂടുകയും പ്രദേശവാസികള്‍ക്ക്  രോഗങ്ങള്‍ പടരുകയും, കുടി വെള്ളം അശുദ്ധമാകുകയും ചെയ്തതോടെയാണ് പരിസര വാസികള്‍ക്ക് ദുരിതം വിതയ്ക്കുന്ന പ്ലാന്‍റ് അടച്ചു പൂട്ടാണമെന്ന ആവശ്യവുമായി സമരം ആരംഭിച്ചത്.  പാലോഞ്ചോലയിലെ പ്രദേശവാസികളും അധികൃതരും പലതവണയായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞതോടെ സമരത്തിന്‍റെ ശക്തി  വര്‍ദ്ധിക്കുകയും ചെയ്തു . ഇതോടെ നാദാപുരം ,കല്ലാച്ചി ,ടൌണുകളിലെ മാലിന്യങ്ങള്‍  നീക്കം ചെയ്യല്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read