മാഹിയില്‍ നിന്നും കടത്തുകയായിരുന്ന 50 കുപ്പി വിദേശമദ്യവുമായി നാദാപുരം സ്വദേശി പിടിയില്‍

By | Saturday October 15th, 2016

SHARE NEWS

alchahol-2നാദാപുരം:മാഹിയില്‍ നിന്നും കടത്തുകയായിരുന്ന 50 കുപ്പി  വിദേശമദ്യവുമായി മധ്യവയസ്കന്‍ പിടിയില്‍. നാദാപുരം കായപ്പനച്ചി സ്വദേശി ബാലനാണ് പിടിയിലായത്.മാഹിയില്‍ നിന്നുള്ള മദ്യകടത്ത്  തടയാന്‍  നാദാപുരം എക്സൈസ് സംഘം നടത്തി വരുന്ന പതിവ് പരിശോധനയിക്കിടെയാണ് ഇരിങ്ങന്നൂരില്‍ വച്ചാണ്  ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് മാഹിയില്‍ നിന്നും കടത്തുകയായിരുന്ന  മദ്യവും വാഹനങ്ങളും നാദാപുരം എക്സൈസ് സംഘം പിടി കൂടുന്നത്. സ്കൂട്ടെരില്‍ കടത്തുകയായിരുന്ന 9൦ കുപ്പി വിദേശ മദ്യവുമായി അറക്കല്‍ സ്വദേശി സുരേഷിനെ എക്സൈസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മാഹിയില്‍ നിന്നുള്ള മദ്യകടത്ത് തടയാന്‍ അതിര്‍ത്തിയിലെ ഊട് വഴികളിലടക്കം പഴുതടച്ചുള്ള പരിശോധന നടത്തുമെന്ന് നാദാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാര്‍ അറിയിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read