വടകരയുടെ തണലിന് ഇനി എടച്ചേരിയിലെ പാര്‍പ്പിടത്തിലേക്ക്

By | Thursday January 28th, 2016

SHARE NEWS

12650432_598226723665930_765056960_nവടകര :മാനവസ്നേഹത്തിന്‍റെ തണല്‍ തീര്‍ത്ത് ജീവകാരുണ്യത്തിന്‍റെയും സേവനത്തിന്റെയും ഇതിഹാസം തീര്‍ത്ത വടകര തണല്‍ അഗതി മന്ദിരത്തിന് എടച്ചേരിയില്‍ ആധുനിക മന്ദിരമൊരുങ്ങി.എടച്ചേരി മീശ മുക്കില്‍ നിര്‍മിച്ച തണല്‍ സമുച്ചയത്തിന്‍റെ  ഉദ്ഘാടനം മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് തണല്‍ ചെയര്‍മാന്‍ വി .ഇദിരീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മന്ത്രി കെ പി മോഹനന്‍ മുഖ്യ അതിഥിയാകും .തണല്‍ സ്പെഷ്യല്‍ സ്കൂളിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി .കെ അബ്ദുറബ് നിര്‍വഹിക്കും . രണ്ടാം ഘട്ട  കെട്ടിടനിര്‍മാണ ശിലാസ്ഥാപനം   വെള്ളിയാ യ്ച്ച  മുല്ലപ്പള്ളി രാമചന്ദ്രന്‍ എം  .പി നിര്‍വഹിക്കും സ്ത്രീകള്‍ക്ക് വേണ്ടി ഒമാനിലെ സവാവി ഗ്രൂപ്പ്‌ നിര്‍മ്മിച്ച കെട്ടിടം ഫെബ്രുവരി14 ന് സവീര്‍ സവാരി ഉദ്ഘാടനം ചെയ്യും .ഇതോടെ തണലിന്റെ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ വരും .സ്പെഷ്യല്‍ സ്കൂളും അഗതി മന്ദിരവും എടച്ചേരിയിലേക്ക് മാറും.വാര്‍ത്ത സമ്മേളനത്തില്‍ തണല്‍ സെക്രട്ടറി ടി .ഐ നാസര്‍ ,എം കെ മന്‍സൂര്‍ ഹാജി ,k മൂസ ടി .കെ ബാലന്‍ എന്നിവര്‍ പങ്കെടുത്തു .

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read