പ്രധാന വാര്‍ത്തകള്‍: ഇന്ത്യ സ്വതന്ത്രമായി, ജവഹര്‍ലാല്‍ നെഹ്‌റു ആദ്യ പ്രധാന മന്ത്രി..

By | Saturday August 15th, 2015

SHARE NEWS

anushreeകുറ്റ്യാടി:  ചാനല്‍ വാര്‍ത്തകളെ അനുസ്മരിപ്പിക്കുന്ന സംവിധാനങ്ങളോടെ തങ്ങളുടെ സഹപാഠികള്‍ മുന്നിലെ വലിയ സ്ക്രീനില്‍ മിന്നി മറഞ്ഞപ്പോള്‍ നടുപ്പോയില്‍ യു പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ആദ്യം ഒന്നമ്പരന്നു. ആ അമ്പരപ്പ് പിന്നീട് അവര്‍ക്കും രക്ഷിതാക്കലടക്കമുള്ള സദസ്സിനും ആവേശമായി മാറി. 1947 ആഗസ്ത് 15 നു ഇന്നത്തെ പോലെ ചാനലുകളും റിപ്പോര്‍ട്ടര്‍മാരും ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് nirmalചെയ്യുന്ന രീതി പുനരാവിഷ്കരിക്കുകയായിരുന്നു നടുപ്പോയില്‍ യു പി സ്കൂള്‍ സോഷ്യല്‍ ക്ലബ്‌ വിദ്യാര്‍ഥികള്‍. യൂണിയന്‍ ജാക്ക് താഴ്ത്തി ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് മുതല്‍ ആരംഭിച്ച വാര്‍ത്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ആദ്യ പാര്‍ലിമെന്റ് പ്രസംഗം, ജാലിയന്‍ വാല ബാഗ് കൂട്ടക്കൊല , ഉപ്പു സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം, നിസ്സഹകരണ പ്രക്ഷോഭം, കേരളത്തിലെ സ്വാതന്ത്ര്യ സമരങ്ങള്‍, വിഭജനവും അതിന്‍റെ ദുരന്തങ്ങളും, ഭഗത് സിംഗ് – സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ സായുധ പോരാട്ടത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ മേഖലകളിലൂടെ കടന്നു പോയിക്കൊണ്ടാണ് അര മണിക്കൂര്‍ നീണ്ടു നിന്ന  വാര്‍ത്താ ബുള്ളറ്റിന്‍ അവസാനിച്ചത്. ഡല്‍ഹി പഞ്ചാബ്, കല്‍ക്കത്ത, പാകിസ്ഥാന്‍ കേരളം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാര്‍ തല്‍സമയത്തും അല്ലാതെയും വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന തരത്തിലാണ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വാര്‍ത്ത തയാറാക്കി അവതരിപ്പിച്ചത്. ദൃശ്യങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പുറത്തിറക്കിയ ഡോക്യുമെണ്ടറികള്‍ ചരിത്ര സിനിമകള്‍ തുടങ്ങിയവയാണ് അവലംബിച്ചത്. വാര്‍ത്തക്കിടയില്‍ കൂടുതല്‍ വിശദീകരണങ്ങളും സന്ദേശങ്ങളും നല്‍കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും  അധ്യാപകര്‍ പ്രത്യേകം തയ്യാറാക്കിയ ‘സ്റ്റുഡിയോ’ യില്‍ എത്തി. തികച്ചും പുതുമ നിറഞ്ഞതും വിജ്ഞാന പ്രടവുമായ വാര്‍ത്താ പുനരാവിഷ്കരണത്തിന് സോഷ്യല്‍ ക്ലബ്‌ അംഗങ്ങളായ നിര്‍മല്‍, അനുശ്രീ, കൃഷ്ണ പ്രയാഗ്, അരുന്ധതി, ആദര്‍ശ്, ഹരിക എന്നീ വിദ്യാര്‍ഥികള്‍ പങ്കാളികളായി. സോഷ്യല്‍ സയന്‍സ് അധ്യാപകരായ പ്രമോദ്, സുരേഷ്, ബാല കൃഷ്ണന്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. കാലത്ത് നടന്ന സ്വാതന്ത്ര്യ ദിന പരേഡിന് സ്കൌട്ട്, ഗൈഡ്, ജെ.ആര്‍. സി വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കം നിരവധി പേര് പങ്കെടുത്തു. ഹെഡ് മിസ്ട്രെസ്സ് എസ്. കെ അജിത, പി ടി എ പ്രസിഡന്റ്‌ എന്‍ കെ മുസ്തഫ , സുരേഷ്, വേണുഗോപാല്‍, സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read