പാറക്കടവില്‍ വാഹനാപകടം ;രണ്ട് പേര്‍ക്ക് പരിക്ക്

By | Monday September 24th, 2018

SHARE NEWS

നാദാപുരം: കഴിഞ്ഞ ദിവസം പറക്കടവില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു . അമിത വേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടറിലിടിച്ചാണ്  അപകടമുണ്ടാടത്  പിതാവിനും മകൾക്കും ആണ്  പരിക്കേറ്റത്
സാരമായി പരിക്കേറ്റ താനക്കോട്ടുർ സ്വദേശി മാവിലം കുന്നുമ്മൽ അശ്റഫ് (40) നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇടവഴിയിൽ നിന്നും പാറക്കടവ്- കല്ലിക്കണ്ടി റോഡിലേക്ക് കടക്കുകയായിരുന്ന സ്കൂട്ടിയെ അമിത വേഗത്തിൽ
ഓടിച്ചു വന്ന ടിപ്പർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ അശ്റഫിനെയും ആറുവയസ്സുകാരി മകളെയും കല്ലാച്ചിയിലെ
സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകരയിലേക്ക് മാറ്റി.
പിന്നീട് അശറഫിനെ കോഴിക്കോടേക്ക് കൊണ്ട് പോയി. സംഭവമറിഞ്ഞ് നാദാപുരം കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read