സാംസ്കാരിക ഇടപെടലുകളുമായി ‘അടയാളം’; എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവസൗഹൃദ ഗാനസന്ധ്യയും ഞായറാഴ്ച കല്ലാച്ചിയില്‍

By | Friday July 7th, 2017

SHARE NEWS

നാദാപുരം: വര്‍ഗ്ഗീയതയ്ക്കെതിരെയും മതേതരത്വത്തിന് വേണ്ടി ഉള്ളതുമായ ഇടപെടലുകള്‍ ഒരു സംഘര്‍ഷത്തിനു ശേഷം മാത്രം നടത്തുന്ന കെട്ടുകാഴ്ചയല്ലെന്നും തുടര്‍ച്ചയായ ഒരു സാംസ്കാരിക ഇടപെടലാണെന്നുമുള്ള തിരിച്ചറിവിലാണ് കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അടയാളത്തിന്റെ പ്രവര്‍ത്തകര്‍.

മതേതര മനസ്സുകളുടെ സാംസ്കാരിക വേദിയായി പ്രവര്‍ത്തിക്കുന്ന അടയാളത്തിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്‍പത് ഞായറാഴ്ച കല്ലാച്ചിയില്‍ എഴുത്തുപുരയും, പുസ്തക പ്രകാശനവും, മാനവ സൗഹൃദ ഗാനസന്ധ്യയും സംഘടിപ്പിക്കുന്നു. സജീവന്‍ മൊകേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന എഴുത്തുപുരയില്‍ നാദാപുരം മേഖലയിലെ സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പരിപാടി. തുടര്‍ന്ന് നാലുമണിക്ക് കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ എ.കെ. പീതാംബരന്റെ ‘തളരുന്നോ നവോത്ഥാനം?’ എന്ന പുസ്തകത്ത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ കെ ഈ എന്‍ നിര്‍വ്വഹിക്കും, രാജീവന്‍ എടത്തുംകര, ഗുലാബ് ജാന്‍, വീരാന്‍ കുട്ടി എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന മാനവ സൗഹൃദ ഗാനസന്ധ്യയില്‍ ഗായകരായ ഫസല്‍ നാദാപുരം, ശ്വേത അശോക്‌, ഇസ്മയില്‍ എന്നിവര്‍ പങ്കെടുക്കും.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read