വിലങ്ങാട് ചിരട്ടക്കരി നിര്‍മ്മാണ കേന്ദ്രത്തിനെതിരെ പരിസരവാസികള്‍

By | Monday June 5th, 2017

SHARE NEWS

നാദാപുരം: ചിരട്ടക്കരി നിര്‍മ്മാണ കേന്ദ്രം പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നതായി പരിസരവാസികള്‍. വിലങ്ങാട് കൂളിക്കാവിലെ ചിരട്ടക്കരി നിര്‍മ്മാണ കേന്ദ്രത്തിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ കൂളിക്കാവില്‍ മൂന്ന മാസം മുമ്പാണ് ചിരട്ടക്കരി നിര്‍മ്മാണ കേന്ദ്രം തുടങ്ങിയത്. നരിപ്പറ്റ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്ത് ഇതര സംസ്ഥാനത്തുള്ളവരാണ് തൊഴിലാളികളായുള്ളത്. നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയതോടെ പുറത്തേക്ക് വരുന്ന പുകയും ഗന്ധവും ശ്വസിച്ച് പരിസരവാസികള്‍ക്ക് ശ്വാസതടസവും ശ്വാസകോശ രോഗങ്ങളും ഉണ്ടാകുതായാണ് പരാതി ഉയരുന്നത്. ഗ്രാമ പഞ്ചായത്ത്, പൊള്യൂഷന്‍ കട്രോള്‍ ബോര്‍ഡ് എന്നിവയുടെ അനുമതിയില്ലാതെയാണ് കമ്പനി പ്രവര്‍ത്തനം നടത്തുത്. കമ്പനിയില്‍ നിന്ന്  ദിവസവും ടണ്‍ കണക്കിന് ചിരട്ടയാണ് കത്തിച്ച് കരിയാക്കി പൊടിച്ച് വിവിധ  സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നത്. കരി നിര്‍മ്മാണം നിര്‍ത്തി കേന്ദ്രം അടച്ചു പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16