മറ്റൊരു ഞെളിയന്‍ പറമ്പാക്കാന്‍ അനുവദിക്കില്ല….. വളയത്ത് മാലിന്യ പ്ലാന്റിനെതിരേ നാട്ടുകാര്‍…….

By news desk | Monday October 9th, 2017

SHARE NEWS

നാദാപുരം: വളയം പഞ്ചായത്തിലെ മൗവ്വം ചേരിയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യപ്ലാന്റിനെതിരേ നാട്ടുകാര്‍ സമരത്തിലേക്ക്. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ഭരണ സമിതിയോഗം തീരുമാനമെടുത്തിരുന്നു. കഴഞ്ഞ ദിവസം ഇതിനായി ജില്ലാ കള്കടര്‍ യുവി ജോസിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതല യോഗം ചേര്‍ന്നിരുന്നു. ബ്ലോക്ക് പരിധിയില്‍ വരുന്ന എല്ലാ പഞ്ചായത്തുകളിലും ഹരിത കേരളം പദ്ധതിയിലൂടെ മാലിന്യ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

അതതു പഞ്ചായത്തില്‍ സ്ഥാപിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആര്‍.എഫ് )യൂണിറ്റില്‍ മാലിന്യമെത്തിച്ച് സംസ്‌കരിക്കാനായിരുന്നു തീരുമാനം. സംസ്‌കരണ യൂണ്ണിറ്റില്‍ പ്ലാസ്റ്റിക്്, ഗ്ലാസ്്, ജൈവ, ഇ-മാലിന്യം എന്നിവ വേര്‍തിരിച്ച് ശേഖരിച്ചതിന് ശേഷം സംസ്‌കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വികസന പ്രവര്‍ത്തനങ്ങളില്‍ പ്രദേശിക എതിര്‍പ്പുകളെ വകവെക്കാതെ മുന്നോട്ട് പോകണമെന്നാണ്് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന് കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വളയം പഞ്ചായത്തില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കണ്ടത്തിയ സ്ഥലം മൗവ്വം ചേരി അംഗന്‍വാടിയുടെ തൊട്ട് മുന്നിലാണെന്നും ഇവിടെ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു .ഇതിനായി പ്രദേശവാസികള്‍ കര്‍മ്മസമതിക്ക് രൂപം നല്‍കി.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read