എയിംസ് സൗജന്യ പി എസ് സി സെമിനാര്‍

By | Thursday January 11th, 2018

SHARE NEWS

നാദാപുരം : സെക്രട്ടറിയറ്റ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് (കമ്പനി ബോര്‍ഡ്), പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷ ,വനിത) തുടങ്ങിയ വളരെയധികം നിയമന സാധ്യതയുള്ള പരീക്ഷകള്‍ക്ക് വേണ്ടി പി എസ് സി അപേക്ഷ ക്ഷണിച്ചു. ഈ പരീക്ഷകളുടെ സാധ്യതകളെ കുറിച്ചും എങ്ങനെ പരിശീലിക്കണം എന്നതിനെക്കുറിച്ചും എന്തൊക്കെ പഠിക്കണം എന്നതിനെക്കുറിച്ച് മാതൃഭൂമി തൊഴില്‍ വാര്‍ത്തയും എയിംസ് സംയുക്തമായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ മെയ് 26നും ഡിഗ്രി ലെവല്‍ പരീക്ഷകള്‍ മെയ്ജൂണ്‍ മാസങ്ങളിലും നടക്കും. മത്സരപരീക്ഷകളെ നേരിടുന്നതിലെ അപാകതകളും അവ്യക്തതകളും നീക്കം ചെയ്യുന്നതോടൊപ്പം പഠനം എളുപ്പമാക്കാനുള്ള മെമ്മറി ടെക്നിക്കുകളും മറ്റു മാര്‍ഗങ്ങളും പരിശീലന പരിപാടിയില്‍ വിശദമാക്കുന്നു.
ജനവരി 21 ഞായറാഴ്ച 9 മണിക്ക് വടകര എയിംസ് ഓഡിറ്റോറിയത്തിലും 1 മണിക്ക് കല്ലാച്ചി എയിംസ് ഓഡിറ്റോറിയത്തിലും നടക്കുന്ന സെമിനാറിലേക്ക് രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് സൗജന്യമായി സേവനം ലഭ്യമാക്കുന്നതാണ്. ആദ്യംരജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് പ്രവേശനം ലഭിക്കും. വടകര: 9645579518,9846156428 , കല്ലാച്ചി : 8943632462

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read