അന്ധവിശ്വാസത്തില്‍ നിറംമങ്ങിയത് യുവതിയുടെ വൈവാഹിക ജീവിതം; ചിന്തകളെ ഉണര്‍ത്തി എ കെ രവീന്ദ്രന്റെ കുറിപ്പ്

By | Monday April 30th, 2018

SHARE NEWS

നാദാപുരം: വിദ്യര്‍ത്ഥി-യുവജന കാലഘട്ടത്തില്‍ ഉജ്ജ്വല പോരാളിയായ സുഹൃത്തിന്‍െ

അന്ധവിശ്വാസത്തില്‍ നിറമങ്ങിയത് യുവതിയുടെ വൈവാഹിക ജീവിതം .നാദാപുരത്തെ സാമുഹിക രാഷ്ട്രീയ പ്രവര്‍ത്തകനും എല്‍ ഐ സി ഓഫീസറുമായ എ കെ രവീന്ദ്രന്‍െ് കുറിപ്പ് ശ്രദ്ധേയമായി . വയനാട്ടിലുള്ള സുഹൃത്തിനെ വിമര്‍ശിച്ചും സമൂഹത്തിന്‍റെ ചിന്തകള്‍ ഉണര്‍ത്തുന്നതുമായ  രവീന്ദ്രന്‍െ കുറിപ്പ് ഇങ്ങനെ…..

 

                                          എ.കെ.രവീന്ദ്രൻ. കക്കം വെള്ളി

 

യാദൃശ്ചികമായിട്ടായിരുന്നു സുഹൃത്തിനെ കല്പറ്റ യിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കണ്ടുമുട്ടിയത്. വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയിൽ സുഹൃത്ത് സന്തോഷത്താൽ എന്റെ ചുമലിൽ തഴുകിക്കൊണ്ടിരുന്നു.

ഞാൻ കഴിച്ച ഭക്ഷണത്തിന്റെ ബില്ല് ഒരു ചെറിയ തർക്കത്തിനൊടുവിൽ സുഹൃത്തിന്റെ കയ്യിൽ എത്തി. ഞങ്ങൾ ഹോട്ടലിന്ന് പുറത്തു വന്നു. നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു ഭാര്യയും കുട്ടികളും സുഖമായിരിക്കുന്നോ ഒരു മൂളൽ മാത്രമായിരുന്നു ഉത്തരം.

അല്പം ഉൽഖണ്ഡയോടെ ഉള്ള എന്റെ നോട്ടം കണ്ട് സുഹൃത്ത് പറഞ്ഞു തുടങ്ങി.നാട്ടിൽ നിന്നും വന്നതിന് ശേഷം എനിക്ക് സാമ്പത്തിക മായി ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. വാഹനം രണ്ടാണുള്ളത് .പറഞ്ഞു നടക്കുന്നതിനിടയിൽ സുഹൃത്ത് ഒരു കടയിൽ കയറി ഒരു പാക്കറ്റ് വിൽസ് ആവശ്യപ്പെട്ടു.

കടക്കാരൻ എഴുന്നേറ്റ് നിന്ന് സ്നേഹവും ബഹുമാനവും കലർന്ന സംഭാഷണത്തോടെ എന്നെ തിരക്കി. സുഹൃത്ത് പറഞ്ഞു നാട്ടിൽ നിന്ന് വന്നതാണ് .ഒരു തീപ്പെട്ടി കൂടെ ‘ചുണ്ടിൽ വെച്ച് തീകൊളുത്തിക്കൊണ്ടിരിക്കെ സിഗരറ്റ് എനിക്ക് നേരെ നീട്ടി. വേണ്ട ഞാൻ വലിക്കാറില്ല.

 

നല്ലത് ഞാനും ഇത് ഒഴിവാക്കണമെന്ന് ആ ഗ്രഹിക്കാറുണ്ട്.’ ഞാൻ ചോദിച്ചു അമ്മ .അനുജന്റെ കൂടെ ഒറ്റപ്പാലത്താണ്. കുട്ടി കൾ എന്തു ചെയ്യുന്നു. മകൻ ദുബായിലാണ്.മകൾ പഠിപ്പു കഴിഞ്ഞ് വീട്ടിലാണ്. വിവാഹം” ‘? കഴിഞ്ഞില്ല. ഇപ്പോൾ 36 വയസ്സായി .ഇതാണെന്റെ ദു:ഖം. ഞാൻ ഇന്നുതന്നെ എന്തെങ്കിലും ആയിപ്പോയാൽ അവൾക്കാരാ ഉള്ളത്. വിതുമ്പുന്ന സുഹൃത്തിന്റെ കൈ അമർത്തി ഞാൻ പിടിച്ചു.

നിർത്തിയിട്ട ഒരു സ്വിഫ്റ്റ് കാറിന്നടുത്ത് നിന്നു സുഹൃത്ത് താക്കോലെടുത്ത് ഡോർ തുറന്നു. കയറ് എങ്ങോട്ട് വീട്ടിലേക്ക് ഇല്ല എനിക്ക് വേഗം നാട്ടിലെത്തണം. പിന്നീട് ഒരു നാൾ വരാം .ഡ്രൈ വിംഗ് സീറ്റിൽ നിന്ന് ചാടി ഇറങ്ങി എന്റെ കൈ പിടിച്ച് വണ്ടിക്കുള്ളിലാക്കിയത് സെക്കന്റുകൾക്കുള്ളിലായിരുന്നു.

കാർ ഓടിക്കുന്നതിനിടയിൽ സുഹൃത്ത് പറഞ്ഞു തുടങ്ങി ഞാൻ നാട്ടിൽ നിന്ന് വന്നിട്ട് മുപ്പത്തി ഒന്ന് കൊല്ലമായി സുരഭി മോൾക്ക് അന്ന് അഞ്ചാമത്തെ വയസ്സാണ്.സ്കൂളിൽ ചേർക്കാൻ പോകുന്നതിനിടയിൽ ആരും കാണാതെ ഞാൻ കരഞ്ഞിട്ടുണ്ട്.

എല്ലാ കുട്ടികളുo പുത്തനുടുപ്പുകളുമായി വന്നപ്പോൾ കീറിയത്തുന്നിയതാണെങ്കിലും കൂട്ടത്തിൽ നല്ലത് എന്ന് തോന്നിയ ഉടുപ്പുമായാണ് അവൾ അന്ന് ഹരിശ്രീ കുറിക്കാൻ വന്നത്.ഇന്ന് എനിക്ക് കാപ്പി .ഏലം.കരുമുളക്. റബ്ബർ’ എല്ലാത്തിൽ നിന്നും കൂടി കോടികളുടെ വരുമാനമുണ്ട്. എന്നാൽ എന്റെ ദു:ഖം മറെറാന്നുമല്ല.

എന്റെ മക്കളുടെ വിവാഹം കഴിയാത്തതിനാലാണ്.കാരണം ഞാൻ തിരക്കി … അവളുടെത് പാപ ജാതകമാ ഏഴിൽ ചൊവ്വയുമുണ്ട്.ഞാൻ അത്ഭുതത്തോടെ രാജീവിനെ നോക്കി .രാജീവാ മനസ്സിലാകുന്നില്ല. നമ്മ ൾ പണ്ട് അന്ധവിശ്വാസങ്ങൾക്കെതിരെ ഏതെല്ലാം രീതിയിൽ പ്രവർത്തിച്ചിരുന്നു. തെരുവുനാടകങ്ങളും കഥാപ്രസംഗവുമൊക്കെ ഓർക്കുന്നിലേ നീയ്യ്.

മപ്രസിദ്ധീകരണങ്ങൾക്കെതിരെ നമ്മൾ ജാഥ നടത്തി എന്തേനീ ഈ രീതിയിൽ സംസാരിക്കുന്നു. രാജീവൻ അനങ്ങുന്നില്ല. നീ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനം ഒന്നും ഇല്ലേ. ഇല്ല. കലാ സാംസ്കാരിക പ്രവർത്തനം.? അതുമില്ല. രാജീവാ പറയുന്നതിൽ പ്രയാസം തോന്നരുത് .നമ്മളൊക്കെ അന്ന് യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകരായിരുന്നു. പൊതുരംഗത്തു നിന്ന് മാറി നിൽക്കാൻ നിനക്കെങ്ങിനെ കഴിയുന്നു, ഞാൻ അൽഭുതപ്പെടുകയാണ്

.കാർ ഒരു വലിയ ഗെയി റ്റിന് മുന്നിൽ നിന്നും. ഇതാണെന്റെ വീട്.ഞാൻ ഡോർ തുറക്കാൻ ഭാവിക്കവെ രാജീവൻ പറഞ്ഞു വേണ്ട റിമോട്ട് സിസ്റ്റമാണ് ഗെയിറ്റ് താനേ തുറക്കും. വരാന്തയിൽ കയറി അകത്തേക്ക് നോക്കുമ്പോൾ ഒരു മദ്ധ്യവയസ്ക നടന്നു വരാന്തയിലേക്ക് വരുന്നു.

എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ദു:ഖഭാവത്തിലുള്ള ആ ചിരി എന്നെ ഒരു നിമിഷം വിഷമിപ്പിച്ചു. അച്ഛനെന്താ വൈകിയത് .ഭക്ഷണം എടുത്തു വെക്കട്ടെ വേണ്ട മോളെ ഞാൻ കല്പറ്റയിൽ നിന്നും കഴിച്ചു.ഇതാരാ ഇത് എന്റെ പഴയ ഒരു സുഹൃത് .. ഇരുമെയ്യാണെങ്കിലും ഞങ്ങൾ ഒരു മനസ്സായിരുന്നു.

ഭാര്യ ഓടി വന്നു. അല്ലാഞ്ഞങ്ങളെ യെല്ലാം ഓർമ്മയുണ്ടോ.കുറെ നാട്ടുവർതമാനങ്ങളും പൊട്ടിച്ചിരികളും ആ വീടാകെ സന്തോഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.കാപ്പി കുടിക്കുന്നതിനായി അകത്തേക്ക് പോയി.അവിടെ ഇരുന്നു അന്ധവിശ്വാസങ്ങൾ ക്കെതിരെ ഞാൻ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഞാൻ ചോദിച്ചു.

രാജീവാ മുസ്ലീം കൃസ്ത്യൻ വിഭാഗങ്ങൾക്കൊന്നും ചൊവ്വാദോഷം ബാധകമല്ലേ. വിഡ്ഢിയാകല്ലേ രാജീവാ. ഒന്നുമില്ലേലും ഒരല്പം കമ്യൂണിസ്റ്റ് ചിന്ത നിന്നിൽ ബാക്കി കാണുമല്ലോ’ അതും വറ്റിവരണ്ടുപോയോ… രാജീവാ ഒരു പെൺകുട്ടിയും എനിക്ക് ഒരു വിവാഹം വേണമെന്ന് രക്ഷിതാക്കളോട് സാധാരണ നിലക്ക് പറയാറില്ല. പെൺകുട്ടികളുടെ വിവാഹം രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണു്. അന്ധവിശ്വാസങ്ങൾ അതിന് തടസ്സമായിക്കൂടാ.

വലിച്ചെറിയൂ നിന്റെ മകളുടെ ജാതകം’. മൂന്ന് മാസത്തിനകം ജാതകം നോക്കാതെ ഞാൻ മുൻകൈയെടുത്ത് നിന്റെ മകളുടെ വിവാഹം നടത്തും. അത് ഞാൻ പോലുമറിയാതെ എന്റെ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളായിരുന്നു. പെൺകുട്ടികളുടെ ചില മാതാപിതാക്കൾ അവരറിയാതെ മോഹവലയത്തിൽ പ്പെട്ടു പോകയാണ്.

ഊരും പേരും അറിയാത്ത അന്യദേശക്കാരന്റെ കൂടെ ഒളിച്ചോടുന്നതിന്റെ ഉത്തരവാദിത്വം ചില രക്ഷിതാക്കളെങ്കിലും ഏറ്റെടുക്കണം. ബസ്സിൽ തിരിച്ച് പോരുമ്പോൾ സുഹൃത്തിന്റെ ചിന്തയിൽ വന്ന മാറ്റത്തെപ്പറ്റി ഓർത്തു. ഒപ്പം എന്റെ വാക്കുകളും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read