പു​റ​മേ​രിയില്‍ മ​ദ്യ​പിച്ചെത്തിയവര്‍ ഓ​ട്ടോ ത​ക​ര്‍​ത്തു

By | Wednesday June 28th, 2017

SHARE NEWS
നാ​ദാ​പു​രം: പു​റ​മേ​രി കോ​ട​ഞ്ചേ​രി​യി​ല്‍ മ​ദ്യ​പിച്ചെത്തിയവരുടെ സംഘം ഓ​ട്ടോ ത​ക​ര്‍​ത്തു. കൊ​യ​ന്പ്ര​ത്ത് വീ​ട്ടി​ല്‍ എം.​സി. ര​വി​യു​ടെ ഓ​ട്ടോ​യാ​ണ് ത​ക​ര്‍​ത്ത​ത്. രാത്രി വീ​ടി​ന് സ​മീ​പത്തെ റോ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ട ഓ​ട്ടോ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സം​ഘം കേ​ടു​വ​രു​ത്തു​ക​യും സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്തു.
20,000 രൂ​പ​യു​ടെ ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​തി​ന് മു​ന്പും ഇ​വി​ടെ നി​ര്‍​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കു നേരെ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോ​ട​ഞ്ചേ​രി പ്ര​ധാ​ന​മ​ന്ത്രി റോ​ഡി​ല്‍ അ​ക്വ​ഡ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
പ​ള്ളൂ​ര്‍, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഓ​ട്ടോ​യി​ലും ബൈ​ക്കി​ലു​മാ​യി മ​ദ്യ​മെ​ത്തി​ക്കു​ന്ന​ത്.
ഇ​വി​ടെ​യു​ള്ള നാ​ല് വീ​ടു​ക​ളി​ല്‍ രാ​പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ മ​ദ്യ​വി​ല്‍പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ ആരോപിക്കുന്നു. ഫോണ്‍ കോള്‍ മുഖാന്തരമാണ് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മദ്യം എ​ത്തി​ച്ചുകൊടുക്കുന്നത്.
രാ​ത്രി ബൈ​ക്ക് യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞ് നി​ര്‍ത്തി അ​ക്ര​മി​ക്കു​ന്ന​തും അ​സ​ഭ്യം പ​റ​യു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​വാറുണ്ട്. എ​ട​ച്ചേ​രി പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കെ​ട്ടി​ട​മാ​ണ് ഇ​വര്‍ താ​വ​ളമാക്കുന്നത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read