മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി;രണ്ടുപേരും റിമാന്‍ഡില്‍

By | Tuesday January 23rd, 2018

SHARE NEWS

താമരശേരി: മൂന്നുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് മുങ്ങിയ അമ്മയെയും കാമുകനെയും റിമാന്‍ഡ് ചെയ്തു. മൂന്നാംതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര(24) എന്നിവരെ  കോഴിക്കോട് മാനാഞ്ചിറക്ക് സമീപംവച്ചാണ് ഞായറാഴ്ച രാത്രി കൊടുവള്ളി എസ്‌ഐ പ്രജീഷിന്റെ നേതൃത്വത്തില്‍
ഇവരെ അറസ്റ്റ് ചെയ്തത്. 10നാണ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവളി
പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി കാസര്‍കോട്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍
എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ശനിയാഴ്ച വൈകിട്ടോടെ പാലക്കാട്ടെ ഒരു ജ്വല്ലറിയില്‍ കുട്ടിയെ ഉപേക്ഷിച്ചതായി യുവതി ബന്ധുക്കളെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. ഈ വിവരം ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയും, തുടര്‍ന്ന് പാലക്കാട് സൌത്ത് പൊലീസ് കുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read