മതാചാരത്തിന്റെ പേരില്‍ നാദാപുരത്തുകാരിക്ക് എതിരെ സൈബര്‍ അക്രമം;എം എസ് എഫ് നേതാവ് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

By | Saturday February 18th, 2017

SHARE NEWS
നാദാപുരം:സുഹൃത്തുകള്‍ക്കൊപ്പം തട്ടമിടാതെ പൊട്ടു തൊട്ടു നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു നാദാപുരത്തെ മുസ്ലിം പെണ്‍കുട്ടിക്ക്  നേരെ  സൈബര്‍ ആക്രമണം നടത്തിയെന്ന   പരാതിയില്‍ എം.എസ്.എഫ് നേതാവ് ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

നാദാപുരം ചാലപ്പുറം അന്സിയ അഷ്മിന്റെ പരാതിയിലാണ് കേസെടുത്തത്.ഒരു സംഘം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയും യുവതി പോലീസില്‍ നല്‍കിയിരുന്നു.തട്ടമിടാതെ തിയ്യ ചെക്കന്മരുടെ  കൂടെ പൊട്ട് തൊട്ട് ഫോട്ടോ എടുത്തെന്ന് പറഞ്ഞാണ്  നാദാപുരത്തുക്കാരിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.തുടര്‍ന്ന് നവമാധ്യമങ്ങളില്‍ വധഭീഷണിയും തെറിയഭിഷേകവുമുണ്ടായി എന്നാണ് പരാതി. സ്ത്രീത്വത്തിന് അപമാനകരമാക്കുന്ന രീതിയില്‍ നവ മാധ്യമങ്ങള്‍ വഴി പ്രതികരിച്ചതായും പരാതിയില്‍ പറയുന്നു. ബാംഗ്ലൂരില്‍ നിയമ വിദ്യാര്‍ഥിനിയാണ് അസ്മിയ. സംഭവത്തെക്കുറിച്ച് അേന്വഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read