അരുത് ചങ്ങായി.. ….ലഹരി വിരുദ്ധ ഫ്‌ളാഷ് മോബിന് തുടക്കമായി

By news desk | Wednesday October 25th, 2017

SHARE NEWS

നാദാപുരം: വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യവുമായി നാദാപുരം പൊലീസ് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ അരുത് ചങ്ങാതി ലഹരി വിരുദ്ധ ഫ്‌ളാഷ് മോബിന് തുടക്കമായി. വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റൂറല്‍ എസ് പി എം കെ പുഷ്‌കരന്‍ ഫ്‌ളാഷ്മോബ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെമ്പനോട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തും.

നാളെ രാവിലെ ഒന്‍പതിന് ഉമ്മത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെള്ളിയോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എന്നിവടങ്ങളില്‍ പര്യടനം നടത്തി. നാദാപുരം ടൗണില്‍ സമാപിക്കും. 27 ന് ഒന്‍പതിന് ചാത്തങ്കോട്ടുനട ഹയര്‍ സെക്കണ്ടറി സ്്കൂള്‍, കുറ്റ്യാടി ടൗണ്‍, വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തി വേളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലാജാഥ സമാപിക്കും. സമാപന സമ്മേളനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്റ് ്‌പൊലീസ് കേഡറ്റ്്,  ജനമൈത്രി പൊലീസ്, തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കലാജാഥ നടത്തുന്നത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read