വളയത്ത് തൊപ്പിക്ക് വിലക്കെന്ന പ്രചരണം; വര്‍ഗീയ മുതലെടുപ്പ് മുസ്ലിം ലീഗ് നേതാക്കള്‍ ഇടപെട്ട് തടഞ്ഞു

By | Monday July 3rd, 2017

SHARE NEWS

നാദാപുരം: വളയം ഹയര്‍സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് തൊപ്പി വയ്ക്കാന്‍ വിലക്കെന്ന വ്യാപക പ്രചരണം. വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ നീക്കത്തെ സ്‌കൂള്‍ അധികൃതരുടെയും മുസ്്‌ലീം നേതാക്കളുടെയും ശ്രമഫലമായി തടഞ്ഞു. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുസ്ലിം ലീഗ് പ്രതിനിധി സംഘം സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തി. പ്രശ്‌നത്തിന്റെ ഗൗരവം കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരായ അധ്യാപകരെ ശാസിക്കുകയും ഇന്ന് തന്നെ അടിയന്തിര സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഒരു സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാട് ഉണ്ടാകില്ലെന്നും ഇങ്ങിനെ ഒരാവശ്യവുമായി ഇനി സ്‌കൂളില്‍ വരേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും പരിഹാര നടപടികളുമായി സഹകരിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സ്‌കൂളിലെ ചില അധ്യാപകര്‍ക്കെതിരെയാണ് പ്രചരണം ഉണ്ടായത്. തൊപ്പി ധരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞു.ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ ടി.എം വി ഹമീദിന്റെ നേതത്വത്തിലാണ് ലീഗ് നേതാക്കള്‍ പ്രശ്‌നം പരിഹരിച്ചത്.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read