കേംബ്രിഡ്ജില്‍നിന്ന് ഫെലോഷിപ്പ് നേടിയ ഷഫീറിനെ അനുമോദിച്ചു

By | Tuesday July 4th, 2017

SHARE NEWS
വാണിമേല്‍: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ യൂറോപ്യന്‍ യൂണിയന്‍ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ വാണിമേല്‍ സ്വദേശി ഡോ. കളത്തില്‍ ഷഫീറിന് ജന്മനാടിന്റെ അനുമോദനം. വാണിമേല്‍ മഹാത്മയുടെ നേതൃത്വത്തില്‍ നടന്ന അനുമോദന യോഗം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.
ബാക്ടീരിയ ഉപയോഗിച്ച് ഇന്ധനമുണ്ടാക്കുന്നതിനെപ്പറ്റിയുള്ള ഗവേഷണത്തിനാണ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഫെലോഷിപ്പ് നേടിയത്. സൗദി അറേബ്യയിലെ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഗവേഷകനായ ഷഫീര്‍, കളത്തില്‍ അബ്ദുറഹിമാന്റെയും റാബിയയുടെയും മകനാണ്. രാമത്ത് റുവൈഹയാണ് ഭാര്യ.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read