നാദാപുരം: വാള് മുന കൊണ്ടും പരിചതലപ്പു കൊണ്ടും ഇതിഹാസം തീര്‍ത്തവരാണ് കടത്തനാട്ടെ
പോരാളികള്‍. അമ്പെയ്ത്ത് മത്സരത്തിലും തങ്ങള്‍ ഒ്ട്ടും പിറകല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പുറമേരിയിലെ വില്ലാളി വീരന്മാര്.

രണ്ട് വര്‍ഷമായി പുറമേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലക്ഷ്യ ആര്‍ച്ചെറി ആന്റ്് ഹെല്‍ത്ത് ക്ലബ് ടീം ജില്ലാ ടൂര്‍ണ്ണമെന്റില്‍ മിനി, സബ് ജൂനിയര്‍, ജൂനീയര്‍ വിഭാഗങ്ങളിലായി വാരി കൂട്ടി. കഴിഞ്ഞ വര്‍ഷം തിരുവല്ലയില്‍ നടന്ന സംസ്ഥാന കേരളോത്സവത്തിലും പുറമേരിയുടെ ചുണക്കട്ടിികള് സാന്നിധ്യമറിയിച്ചിരുന്നു. വയനാട് സ്വദേശി ശ്രീജിത്താണ് ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത്. എല്ലാ ദിവസവും വൈകീട്ട്് മൂന്ന് മണിക്കൂര്‍ പരിശീലനം നടത്തും. കണ്ണൂരില്‍ നടക്കാനിരിക്കുന്ന സംസ്ഥാന ജൂനിയര്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്യം ടീം അംഗങ്ങള്‍. രഗുല്‍ ചന്ദ്രന്, അനുനന്ദ്, അനുദേവ്, ആശിഷക് , രഗില്‍, എന്നിവരാണ് ടീം അംഗങ്ങള്‍.