ആവോലത്തെ സൈനികന്‍ വധശ്രമം; കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുടുംബത്തിനു 65 ലക്ഷം വാഗ്ദാനം

By | Wednesday July 5th, 2017

SHARE NEWS

നാദാപുരം: ഏറെ കോളിളക്കം സൃഷ്ട്ടിച്ച അവോലത്തെ സൈനികന്‍ വധശ്രമ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സൈനികന്റെ അച്ഛന്‍ സവ്യാനം ചന്ദ്രന് 65 ലക്ഷം വാഗ്ദാനം ചെയ്തു.  ആകെ പതിമൂന്നു പ്രതികളാണ് കേസില്‍ ഉള്ളത്.  ഇതില്‍ 12 പേര്‍ക്കുള്ള വിചാരണയാണ് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നടക്കുന്നത്. ഒരാള്‍ക്കെതിരെ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പായതോടെയാണ് കുടുംബത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമാമുണ്ടായത്. ചില രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ചും ഭീമമായ തുക വാഗ്ദാനം ചെയ്തുമാണ് ഈ നീക്കം. എന്നാല്‍ കേസില്‍ ഉറച്ചു നില്‍ക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ഏഴു വര്ഷം മുന്പ് നടന്ന സൈനികന്‍ വധശ്രമക്കേസില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ കുറ്റപത്രത്തില്‍ വിലപ്പെട്ട രേഖകള്‍ പോലീസും സര്‍ക്കാര്‍ അഭിഭാഷകരും ചേര്‍ന്ന് മുക്കിയതായി സൈനീകന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.കേസില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകരെ വിശ്വാസമില്ലാത്തതിനാല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുവാനുള്ള അപേക്ഷ സര്‍ക്കാരിന് കുടുംബം  നല്‍കിയിരുന്നു. ഈ അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം വന്നിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read