അരൂര്‍ ടോര്‍ച്ച് ബോംബ്‌ കേസ്: പ്രതിയെ കോടതി വെറുതെ വിട്ടു; പിന്നെ ബോംബ്‌ നിര്‍മിച്ചതാര്

By | Wednesday April 1st, 2015

SHARE NEWS

OLYMPUS DIGITAL CAMERA നാദാപുരം:  അരൂരിലെ ടോര്‍ച്ച് ബോബ് സ്‌ഫോടന കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതോടെ ബോംബ്‌ നിര്‍മ്മിച്ചതാരെന്ന ചോദ്യം ബാക്കിയാവുകയാണ്. കേരളത്തിലെ ആദ്യ ടോര്‍ച്ച് ബോംബ്‌ സ്ഫോടനമായിരുന്നു 2006 ജനുവരി 22ന് പുലര്‍ച്ചെ ആറരക്ക് അരൂര്‍ കെ.വി.നാരായണന്‍ സ്മാരക ലൈബ്രറിയിലുണ്ടായത്.  സ്ഫോടനത്തില്‍ ലൈബ്രറിയില്‍ രാവിലെ പത്രം വായിക്കാനെത്തിയ തുണ്ടിയില്‍ ബാലകൃഷ്ണന് പരിക്ക് പറ്റിയിരുന്നു. അരൂരിലെ കൊക്കാലുകണ്ടി സ്‌നിഷിന്‍ലാല്‍എന്ന കുട്ടനെയാണ് വടകര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനില്‍ കെ.ഭാസ്‌കരന്‍ കഴിഞ്ഞ ദിവസം വെറുതെ വിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം വിധി വന്നതോടെ  ബോംബ്‌ നിര്‍മിച്ചതാര് അല്ലെങ്കില്‍ ബോംബ്‌ എങ്ങനെ സ്ഥലത്തെത്തി എന്നത് ഒരു വലിയ ചോദ്യചിഹ്നമായി മാറുകയാണ്.

OLYMPUS DIGITAL CAMERA

സംസ്ഥാനത്ത്  ഏറെ വിവാദം സൃഷ്ടിച്ച കേസായിരുന്നു ഇത്.  രാവിലെ ലൈബ്രറിയില്‍ എത്തിയ ബാലകൃഷ്ണന്‍  ലൈബ്രറിക്ക് പുറത്ത് രണ്ട് ഭാഗമായി കണ്ട വിദേശ നിര്‍മ്മിത ടോര്‍ച്ച് പരസ്പരം ബന്ധിപ്പിച്ചപ്പോള്‍ പൊട്ടിതെറിക്കുകയായിരുന്നു. കൈക്ക് പരുക്ക് പറ്റിയ ബാലകൃഷ്ണന്‍ ഏറെ കാലം ചികിത്സയിലായിരുന്നു. പോലീസിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡ് വിദഗ്ദരും മറ്റും സ്ഥലത്തെത്തിയിരുന്നു. ആദ്യം നാദാപുരം എസ്.ഐയായിരുന്ന ചന്ദ്രമോഹനന്റെ നേതൃത്വത്തിലുള്ള ലോക്കല്‍ പോലീസും പിന്നെ ഡി.സി.ആര്‍ബി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യക സംഘവും അന്വേഷിച്ചതാണെങ്കിലും ഇടയില്‍ അന്വേഷണം നിര്‍ത്തിവെച്ച് വീണ്ടും ലോക്കല്‍ പോലീസിനെ ഏല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു.
ആഗസ്റ്റ് 26 ന് വടകര വെച്ചാണ് സ്‌നിഷിന്‍ലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.  പ്രദേശ വാസിയും ഇലക്ട്രോണിക്സ് മേഖലയിലുള്ളയാളുമായിരുന്നു അറസ്റ്റിലായ സ്നിഷിന്‍ ലാല്‍.  18 സാക്ഷികളെയാണ്  കേസില്‍ കോടതിയില്‍ വിസ്തരിച്ചത്. ടോര്‍ച്ച് നന്നാക്കുന്നവര്‍,ഇത്തരം ടോര്‍ച്ചിനുടമകള്‍ ഉള്‍പ്പെടെനിരവധി പേരെ  പോലീസ് ചോദ്യം ചെയ്തിരുന്നു.ചിലരെ സാക്ഷികളുമാക്കി.പ്രതിക്ക് വേണ്ടി അഡ്വ.മനോജ് അരൂര്‍ ഹാജരായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read