നാദാപുരം സബ് ജില്ലാ സ്കൂള്‍ കലോല്‍സവത്തെ വരവേല്‍ക്കാന്‍ പേരോട് ഒരുങ്ങിക്കഴിഞ്ഞു

By | Wednesday November 25th, 2015

SHARE NEWS

mim perodനാദാപുരം:  നാദാപുരം ഉപജില്ലാ സ്‌കൂള്‍ കലോത്സം 30, ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പേരോട് എം.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നാല് ദിവസങ്ങളിലായി  നടക്കുന്ന കലോത്സവത്തില്‍ നാദാപുരം ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും കലാകാരന്മാരും കലാകാരികളും തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള  അവസാനവട്ട ഒരുക്കത്തിലാണ്. സ്വാഗതസംഘം രൂപവത്കരണ യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ പി.ബി. കുഞ്ഞബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുരേഷ്‌കുമാര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ മൊയ്തു പറമ്പത്ത് ജനറല്‍ കണ്‍വീനറും എ.ഇ.ഒ. യു. വിജയന്‍ കണ്‍വീനറുമായ സ്വാഗതസംഘം രൂപവത്കരിച്ചു.   കലോത്സവം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സ്വാഗത സംഗവും നാട്ടുകാരും കഠിന പരിശ്രമം തുടങ്ങിക്കഴിഞ്ഞു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read