അസ്‌ലം വധം; കസ്റ്റടിയിലുള്ള പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

By | Saturday September 10th, 2016

SHARE NEWS

Nadapuram-murderനാദാപുരം: അസ്‌ലം വധക്കേസില്‍  പോലീസ് കസ്റ്റഡിയിലുള്ള അഖിലിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.സംഭവ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കല്ലാച്ചേരി പുഴയിലൊഴുക്കിയതായി ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. വസ്ത്രം കണ്ടെത്താനായി പരിശോധനയ്‌ക്കെത്തിയ കുറ്റിയാടി സിഐ ടി. സജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ്  പുഴയിലേക്ക് വസ്ത്രം വലിച്ചെറിഞ്ഞതായിഅഖില്‍ മൊഴി നല്‍കിയത്. കൊലപാതകം ആസൂത്രണം ചെയ്യാനായി ഇവര്‍ ഉപയോഗിച്ച രണ്ടു മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അസ്‌ലമിനെ കൊലപ്പെടുത്താന്‍ ഇന്നോവ കാറിലെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അഖിലില്‍, പൈക്കിലോട്ട് ഷാജി, നെല്ലികുളത്തില്‍ ജിതിന്‍ലാല്‍ എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം കോടതി വീണ്ടും റിമാന്‍ഡ്‌ ചെയ്തു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read