അസ്ലമിനെ വധിക്കാന്‍ പ്രതികള്‍ ആയുധങ്ങള്‍ വാങ്ങിയത് എടച്ചേരിയിലെ ആയുധ നിർമ്മാണ കേന്ദ്രത്തില്‍ നിന്ന്

By | Thursday October 6th, 2016

SHARE NEWS

nadapuram-murder-768x517നാദാപുരം: യൂത്ത് ലീഗ് പ്രവർത്തകൻ കാളിയപറമ്പത്ത് അസ്ലമിനെ  കൊലപ്പെടുത്താനായി  പ്രതികള്‍ ആയുധം വാങ്ങിയത് എടച്ചേരി വെംഗല്ലൂരിലെ ആയുധ നിർമ്മാണ കേന്ദ്രത്തില്‍ നിന്ന്. കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനായ ഷാജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ആയുധ നിർമ്മാണ കേന്ദ്രത്തിലെത്തിച്ച് തെളിവെടുത്തു.

  വെള്ളൂർ അമ്പലത്തും താഴെ കുനി സ്വദേശിഷാജിയെ കഴിഞ്ഞയാഴ്ച്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  റിമാന്റിലായ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.നേരത്തെ ഇയാൾ ഇവിടെ നിന്ന് കൊലപാതകത്തിനായി നാല് ആയുധങ്ങൾ നിർമ്മിച്ച് വാങ്ങിയാതായി ചോദ്യം ചെയ്യലിനിടയിൽ പോലീസിന് വിവരം നൽകിയിരുന്നു. തൊട്ടടുത്ത പ്രദേശമായ ഓർക്കാട്ടേരി മേഖലകളിലും ഇയാളെ എത്തിച്ച് പോലീസ് സംഘം തെളിവെടുത്തു.  ഇയാളെ വെള്ളിയാഴ്ച്ച കോടതിയിൽ തിരിച്ചേൽപ്പിക്കുമെന്ന് സിഐ ജോഷി ജോസ് പറഞ്ഞു.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read