അസ്ലം വധം പ്രതികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു .നടന്നത് ടി പി വധം മോഡല്‍ വധം

By | Friday August 12th, 2016

SHARE NEWS

police

നാദാപുരം നടന്നത് ടി പി വധം മോഡല്‍ വധം അക്രമികള്‍ സഞ്ചരിച്ച വാഹനം പോലിസ് തിരിച്ചറിഞ്ഞു .
ഷിബിന്‍ വധക്കേസിലെ മൂന്നാം പ്രതിയായിരുന്ന അസലമിന്റെ നേരെയുണ്ടായിരുന്ന വധ ശ്രമത്തില്‍ അക്രമി സംഘം സഞ്ചരിച്ച വാഹനം.പോലിസ് തിരിച്ചറിഞ്ഞു കണ്ണൂര്‍ രജിസ്റ്റര്‍ ചെയ്ത ഇന്നോവയാണ് അക്രമത്തിനു ഉപയോഗിച്ചത് എന്ന് പോലിസ്
ടി പി ചന്ദ്രശേകാരന്‍ കൊലയ്ക്കു സമാനമായാണ് അക്രമം ആസൂത്രണം എന്ന് പോലിസ് വിലയിരുത്തല്‍
പട്ടാപകല്‍ നടന്ന അക്രമം നാടിനെ ഞെട്ടിച്ചു .തൂണേരിയിലെ ഡി . വൈ. എഫ് . ഐ പ്രവര്ത്തന് ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ടയാളാണ് അസ്ലം . നാദാപുരം താഴെകുനിയില് കാളിയറമ്പത്ത് അസ്ലം(20) -ന് ആണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വെട്ടേറ്റത്. ഇയാള് മുസ്ലിം ലീഗ് പ്രവര്ത്തകനാണ്.കെ.എല്‍ 18 കെ 6592 സ്കൂട്ടറില്‍ സുഹൃത്ത് പുളിയാവിലെ ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് ആക്രമണം നടന്നത്. അസ് ലമിന്‍െറ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്‍െറ ഭാഗത്തും കഴുത്തിനും ആഴത്തില്‍ മുറിവേറ്റു. ഗുരുതരനിലയിലായ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് അക്രമം നടത്തിയത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന അസ് ലമിന്‍െറ സുഹൃത്ത് ഷാഫിയെ ആക്രമിച്ചിട്ടില്ല. കണ്ണൂര്‍ രജിസ്ട്രേഷന്‍ കാറിലത്തെിയത് ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കുന്നു. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read