അസ്‌ലം വധക്കേസ്; അന്വേഷണ സംഘത്തെ വലച്ച് പ്രതികളുടെ പരസ്പര വിരുദ്ധ മൊഴികള്‍

By | Friday October 7th, 2016

SHARE NEWS

nadapuram-murder-768x517നാദാപുരം:യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം വധക്കേസില്‍ പ്രതികളുടെ പരസ്പര വിരുദ്ധ  മൊഴികള്‍ അന്വേഷണ സംഘത്തെ വലയ്ക്കുന്നു.  നേരത്തെ അറസ്റ്റിലായ വെള്ളൂര്‍ സ്വദേശി ഷാജിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ആയുധ ശേഖരണത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.

അതേസമയം ക്യത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ ആയുധം എവിടെയാണ് ഒളിപ്പിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതികള്‍ പോലീസിന് നല്‍കുന്നത്.നേരത്തെ പോലീസില്‍ കീഴടങ്ങിയ ഇന്നോവ ഡ്രൈവര്‍ കെ.പി.രാജീവന്‍ പോലീസില്‍ നല്‍കിയ മൊഴി ആയുധങ്ങള്‍ വാഹനത്തില്‍ വെച്ചാണ് ഇറങ്ങി പോയതെന്നാണ്.എന്നാല്‍ ഇന്നോവ കാര്‍ പോലീസ് സംഘം കസ്റ്റഡിയലെടുത്ത സമയത്ത് വാഹനത്തില്‍ നിന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിരുന്നില്ല.കാര്‍ കണ്ടെടുത്ത വടകര സഹകരണ ആശുപത്രി പരിസരത്ത് നിന്നുള്ള സി.സി.ടി.ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക വഴിതിരിവുണ്ടാക്കിയതായി പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. വെങ്കല്ലൂരിലെ കൊല്ലപ്പണിക്കാരനില്‍ നിന്നാണ് കൃത്യം നിര്‍വഹിക്കാനുള്ള കൊടുവാള്‍, മഴു തുടങ്ങിയ ആയുധങ്ങള്‍ വിലകൊടുത്ത് വാങ്ങിയതെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. കൊലയാളി സംഘം മൂന്ന് വാളുകളും മഴുവും ഉപയോഗിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. ഇന്നോവ ഡ്രൈവര്‍ രാജീവനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ ആയുധങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

 

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read