ആതിരയുടെ പഠനം മുടങ്ങി. ചികിത്സക്ക് ചിലവായത് അരലക്ഷത്തോളം രൂപ നീതി നിഷേധിക്കുന്നത് പഞ്ചായത്തോ? പി ഡബ്‌ള്യുഡിയോ?

By | Wednesday February 7th, 2018

SHARE NEWS
നാദാപുരം : നഗരഹൃദയത്തിലെ ചതിക്കുഴിയില്‍ വീണ് കാലൊടിഞ്ഞ കോളേജ് വിദ്യര്‍ത്ഥിനിയുടെ പഠനം രണ്ട് മാസത്തോളം മുടങ്ങി. നിര്‍ധന  കുടുംബം കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റും ചികിത്സക്കായിഇതിനകം ചിലവഴിച്ചതു അമ്പതിനായിരത്തോളം രൂപ.
കല്ലാച്ചി സിപി മുക്കിലെ കുറ്റിയില്‍ പ്രേമന്‍െയും പ്രേമയുടെയും  മകള്‍ ആതിര (19)ആണ് കാലിന്‍െ മുട്ടെല്ല് തകര്‍ന്ന് ദുരിതം പേറി ജീവിക്കുന്നത്. കല്ലാച്ചി ശ്രീസാഗര്‍ കോളേജിലെ  അവസാന വര്‍ഷ  ബി കോം  വിദ്യര്‍ത്ഥിനി ആതിരയുടെ പഠനം മുടങ്ങിയിട്ട് രണ്ട് മാസത്തോളമായി.
പഠന സംബന്ധമായ പ്രൊജക്റ്റ് വര്‍ക്കിന് നാദാപുരം പുറമേരി സഹകരണ  ബേങ്കിന്‍െ ബ്രാഞ്ചിലേക്ക് സഹപാഠികളോടൊപ്പം പോകുമ്പാഴാണ്  നാദാപുരം എന്‍ കെ കോംപ്ലസിന് മുന്നിലെ നടപ്പാതയുടെ പൊട്ടിയ സ്ലാബിനടിയില്‍ കാല്‍ കുടുങ്ങിയത്.
കാലിന് ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ചികിത്സക്ക് സഹായം തേടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചെന്നപ്പോള്‍ അധികൃതര്‍ പരിഹസിച്ച് വിടുകയായിരുന്നുവെന്ന് ആതിരയുടെ അമ്മ പറഞ്ഞു. മാസങ്ങളായി തകര്‍ന്ന സ്ലാബ് മാറ്റേണ്ട ഉത്തരവാദിത്വം പിഡബ്‌ള്യുഡിക്കാണെന്ന് പറഞ്ഞ് കൈയോഴിയുകയാണ് പഞ്ചായത്ത്. എന്നാല്‍ പിഡബ്‌ള്യുഡിയില്‍ നിന്ന് സഹായം വാങിച്ച്് കൊടുക്കാനോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന്  സഹായിക്കാനോ ഇതുവരെ തയ്യാറായില്ല. ആതിരക്ക് നീതി ലഭിക്കാന്‍ മുഖ്യമന്ത്രിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ് ഈ കുടുംബം.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read