പെട്രോള്‍ പമ്പ്‌ ജീവനക്കാരന്‌ നേരെ മര്‍ദ്ദനം : പ്രതികളെയും പിന്‍തുടര്‍ന്ന്‌ പൊലീസ്‌ …

By news desk | Tuesday November 28th, 2017

SHARE NEWS

നാദാപുരം: മോഷ്‌ണക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ നാദാപുരത്തെ പൊലീസ്‌ സേനയില്‍ വിവാദം പുകയുമ്പോഴും പെട്രോള്‍ പമ്പ്‌ ജീവനക്കാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ശന നടപടിയുമായി നാദാപുരം പൊലീസ്‌. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കല്ലാച്ചി പെട്രോള്‍ പമ്പ്‌ ജീവനക്കാരനായ നരിപ്പറ്റ മൊയിലോത്ത്‌ ഭാസ്‌കരനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ്‌ പ്രതികള്‍കളെയും തേടി പൊലീസ്‌ വ്യാപക തിരിച്ചല്‍ തുടരുന്നത്‌.
കഴിഞ്ഞ ദിവസം പിടിയിലായ ആവോലം സ്വദേശി വെന്മാറ അമല്‍ചന്ദ്ര(20) രണ്ട്‌ തവണ പൊലീസിന്റെ കൈയില്‍ നിന്നും തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു. കേസില്‍ കല്ലാച്ചി സ്വദേശിയായ യുവാവിനെ പൊലീസ്‌ നേരത്തെ അറസ്റ്റ്‌ ചെയ്‌്തിരുന്നു. രണ്ട്‌ മാസം മുമ്പാണ്‌ ഭാസ്‌കരനെ രാത്രി പത്ത്‌ മണിയോടെ ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്‌. നട്ടെല്ലിനും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റ ഭാസ്‌കരന്‍  മാസങ്ങളോളം ചികിത്സയിലായിരുന്നു. പെട്രോള്‍ പമ്പിലെ വാക്‌ തര്‍ക്കമാണ്‌ അക്രമത്തിന്‌ പിന്നിലെന്ന്‌ കരുതുന്നു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16