കല്ലാച്ചിയില്‍ യുവാവിനെ മര്‍ദിച്ച സംഭവം 13 പേര്‍ക്കെതി രെ വധശ്രമത്തിന് കേസ്

By | Friday August 10th, 2018

SHARE NEWS

നാദാപുരം: കല്ലാച്ചിയില്‍ നിന്ന് വളയത്തെ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ ബലമായി പിടിച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 13 പേര്‍ക്കെതി
രേ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു. വളയം കുറ്റിക്കാട്ടിലെ വലിയകുന്നുമ്മല്‍ മനോജിന്റെ പരാതിയിലാണ് നടപടി.വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോജിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.

മനോജനെ പിടിച്ചു കൊണ്ടുപോയി മര്‍ദിച്ച മവ്വഞ്ചേരി പള്ളിക്ക് പിറക് വശത്തെ വീട്ടിലെത്തി എഐ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തു.പ്രതികളെ പിടികൂടുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണെന്ന് എ
ഐ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 11നാണ് സംഭവം. വളയം റോഡില്‍ വച്ച് കള്ളനല്ലേ
എന്ന് ചോദിച്ച് ബലമായി പിടിച്ചു കൊണ്ടുപോയി മര്‍ദിച്ചു. തുടര്‍ന്ന് മനോജന്റെ ഫോട്ടോയെടുത്ത് മോഷ്ടാവിനെ പിടികൂടിയെന്ന വോയ്‌സ് ക്ലിപ്പോടെ വാട്‌സ് ആപ്പില്‍ പ്രച
രിപ്പിച്ചു. ഇതിനിടയില്‍ സ്ഥലത്തെത്തിയ മറ്റുചിലരും മര്‍ദനം തുടര്‍ന്നു. ഇയാളുടെ ഇടതു കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി പതിനൊന്നു മുതല്‍ പുലര്‍ച്ചെ വരെമര്‍ദനം തുടര്‍ന്നു. മനോജന്റെ ഫോട്ടോ കള്ളനെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍
പ്രചരിപ്പിച്ച സംഭവത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read