സാമൂഹികവിരുദ്ധര്‍ വാട്ടര്‍ ടാങ്ക് തീയിട്ട് നശിപ്പിച്ചു

By | Friday December 29th, 2017

SHARE NEWS


കക്കട്ടില്‍:നമ്പ്യത്താംകുണ്ടില്‍ എം.കെ മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്കല്‍ ഷോപ്പില്‍ പുറത്ത് സൂക്ഷിച്ചിരുന്ന വാട്ടര്‍ ടാങ്ക് സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. കുറച്ച് ദിവസങ്ങളായി കൊടികളും മറ്റും നശിപ്പിക്കപ്പെട്ടിരുന്നുവെന്നും സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയിട്ടും പൊലീസ് വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നും പരാതിയുണ്ട്.

രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് അശാന്തി പരത്തുന്നവരെ ഉടന്‍ കണ്ടെത്തി സമാധാനം നില നിര്‍ത്തണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.ഇ മുഹമ്മദലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.പി.എം. തങ്ങള്‍, പി.കെ.നാണു, ടി.പി. വിശ്വന്‍, പുരുഷു എന്നിവര്‍ പ്രസംഗിച്ചു.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16