കോളേജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

By | Wednesday January 3rd, 2018

SHARE NEWS

നാദാപുരം: എംഇടി കോളജ് വിദ്യാര്‍ഥി കക്കംവെള്ളിയിലെ കുന്നുമ്മല്‍ മുഹമ്മദ് ഷിനാസിനെ (20) കോളജില്‍ സംബന്ധിച്ച് അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയു ഇവര്‍ കോളജിലോ ക്യാംപസിലോ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് പ്രിന്‍സിപ്പല്‍ നോട്ടിസും പുറപ്പെടുവിച്ചു. കയും ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ഷിനാസിനെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ റുവൈസ്, നസീം, ജുനൈദ്, ഷംനാസ്, മിസ്ഹബ് എന്നിവരും കണ്ടാലറിയാവുന്ന ചിലരും ചേര്‍ന്ന് മര്‍ദിച്ചെന്നാണു മൊഴി.

കോളജിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചിഴച്ചു കൊണ്ടുപോയതായും ചവിട്ടി പരുക്കേല്‍പ്പിച്ചതായും പറയുന്നു. ഭയം കൊണ്ട് കാര്യങ്ങള്‍ പുറത്തു പറയാതിരിക്കുകയായിരുന്നെന്നും അസഹനീയമായ വേദനയെ തുടര്‍ന്നാണു ചികില്‍സ തേടിയതെന്നും ഷിനാസ് മൊഴി നല്‍കി. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി എസ്‌ഐ എന്‍. പ്രജീഷ് അറിയിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read