ഓട്ടോയ്ക്ക് തീപിടിച്ച സംഭവം; ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് അല്‍ഭുതകരമായി

By | Tuesday May 23rd, 2017

SHARE NEWS

നാദാപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ച് കത്തിയ സംഭവത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാദാപുരം പാറക്കടവ് റോഡില്‍ ആവടി മുക്കിലാണ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ച് കത്തി നശിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെഎല്‍ 11 എച്ച് 1152 നമ്പര്‍ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. ആവടിമുക്കിലെ വീട്ടില്‍ പെയിന്റിങ് ജോലി കഴിഞ്ഞ് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. തൊഴിലാളികള്‍ ഓട്ടോ ഡ്രൈവറോടൊപ്പം അപകട സമയത്ത് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു. പെയിന്റ്, ഫൈബര്‍ ഷീറ്റ് മുതലായവയും ഓട്ടോയില്‍ കയറ്റിയിരുന്നു. ഓടുന്നതിനിടയില്‍ ഓട്ടോയില്‍  നിന്നു പുക ഉയരുന്നത് കണ്ട ഡ്രൈവറും മറ്റുള്ളവരും ഓട്ടോ നിര്‍ത്തി ഓടിമാറിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ഓട്ടോ പൂര്‍ണമായി കത്തിനശിച്ചിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read