അഴിയൂരില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: രണ്ട് പേര്‍ റിമാന്‍ഡില്‍

By | Saturday December 24th, 2016

SHARE NEWS

വടകര: അഴിയൂര്‍ ഹൈസ്കൂളിന് സമീപം ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തില്‍ മൂസ്ലിംഗ് ലീഗ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ രണ്ട് പേര്‍  റിമാന്‍ഡില്‍ . അഴിയൂര്‍ വലിയപറമ്പത്ത് റിയാസ് (28), ചോമ്പാല  ഹാര്‍ബറിന് സമീപം പാറേമ്മല്‍ അഫ്നാസ്(23) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സജിലിത്തിനെയാണ് കഴിഞ്ഞ 19ന് രാത്രി മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വച്ച്‌ വെട്ടിയത്. ഇയാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read