ഭക്ഷണത്തില്‍ ബ്ലെയ്ഡ്; ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ ജാഗ്രതെ

By | Friday May 26th, 2017

SHARE NEWS

കോഴിക്കോട്: ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുക്കുന്നത് ഞെട്ടിക്കുന്നത്. ബീച്ച് ആശുപത്രി കാന്റീനില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വൃത്തിഹീനവും അപകരവുമായ രീതിയില്‍ വിളമ്പുന്ന ഭക്ഷണം. ചായയില്‍ നിന്ന് മുടി, ഭക്ഷണത്തില്‍ നിന്ന് പല്ലിക്കാഷ്ടം കിട്ടി എന്നെല്ലാമുള്ള പരാതികള്‍ സ്ഥിരമായി പരാതികള്‍ ലഭിച്ചിതിനെ തുടര്‍ന്നായിരുന്നു വ്യാഴാഴ്ച്ച ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. പരിശോധനക്കിടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നഴ്സിന് ദോശയില്‍ നിന്ന് മിക്സിയുടെ ബ്ലേഡിന്റെ കഷ്ണം കിട്ടിയെന്ന് പരാതികൂടി ലഭിച്ചതോടെ കാന്റീന്‍ എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയാിയരുന്നു. വൃത്തി ഹീനമായ രീതിയിലാണ് ഭക്ഷണങ്ങള്‍ പാകം ചെയ്തതും സൂക്ഷിച്ചതെന്നും ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാര്‍ പറഞ്ഞു. പഴകിയ ഒന്നക്കിലോ മീന്‍, ചപ്പാത്തി എന്നിവ കണ്ടെടുത്തു. കാന്റീന്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും പരിശോധനയില്‍ കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read