ജനകീയ നേതാവായ ബിനോയ് വിശ്വം രാജ്യസഭയിലേക്ക് ; വികസന സ്വപ്നംകണ്ട് നാദാപുരവും

By | Wednesday June 6th, 2018

SHARE NEWS

നാദാപുരം : നാദാപുരത്തുകാര്‍ക്ക്സ്വന്തം വീട്ടുകാരനാണ് ബിനോയ്‌. ഒരു പതിറ്റാണ്ട് കാലം ബിനോയ് വിശ്വവും ഓരോ നാദാപുരത്തുകാരും ആ സ്നേഹം പരസ്പ്പരം പങ്ക് വെച്ചു  .

കക്ഷി രാഷ്ട്രീയവും ജാതിയും മതവും മറന്നുള്ള സൗഹൃദം.  തങ്ങളുടെ ജനകീയ നേതാവായ ബിനോയ് വിശ്വം രാജ്യസഭയിലേക്ക് പോകുമ്പോള്‍ വികസന സ്വപ്നം കണ്ട് നാദാപുരവും. പത്തുവര്‍ഷം എംഎല്‍എയായും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ വനംവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ബിനോയ് വിശ്വം എഐഎസ്എഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിവുറ്റ മന്ത്രിയെന്ന നിലയിലും ജനകീയ നേതാവെന്ന നിലയിലും അറിയപ്പെടുന്ന ബിനോയ് വിശ്വം കൊല്ലത്ത് നടന്ന സിപിഐ 23 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

മുൻ എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകനായി നവംബർ 25″>-ന് വൈക്കത്ത് ജനിച്ചു. വൈക്കം ഗവ. ബോയ്സ്‌ ഹൈസ്കൂളിലെ എ.ഐ.എസ്‌.എഫ്‌ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.

എ.ഐ.എസ്.എഫ്‌ സംസ്ഥാനപ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്‌ തുടങ്ങി അനേകം സംഘടനകളുടെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. തൊഴിൽ സമരങ്ങളിൽ പങ്കെടുത്ത്‌ തടവനുഭവിച്ചിട്ടുണ്ട്‌. ഗ്രന്ഥകാരനും പത്രപ്രവർത്തകനുമാണ്.

ഷൈല സി. ജോർജ് ആണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read