ഞാനൊരു കാപട്യക്കാരനാണോ ? എങ്കില്‍ നാദാപുരത്ത്കാര്‍ എന്നെ ഇത്രയധികം സ്‌നേഹിക്കുമായിരുന്നോ ? ബിനോയ് വിശ്വം

By | Saturday August 19th, 2017

SHARE NEWS

നാദാപുരം: തന്നെ കാപട്യക്കാരനെന്ന് വിശേഷിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നാദാപുരത്ത് രണ്ട് തവണ എംഎല്‍എയും മുന്‍ മന്ത്രിയുമായി ബിനോയ് വിശ്വം രംഗത്ത്.

സിപിഐ ദേശീയ നേതാവായ ബിനോയ് വിശ്വം സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ പ്രതികരണം നടത്തിയത്. തിരുവതാംകൂറില്‍ നിന്ന് സിപിഐയുടെ പ്രതിനിധിയായി ഒന്നര പതിറ്റാണ്ട് മുമ്പ് ബിനോയ് വിശ്വം നാദാപുരത്ത് എത്തുമ്പോള്‍ ഒരു അതിഥിയായിരുന്നു.

അധിക നാളുകള്‍ കഴിയും മുമ്പേ അദ്ദേഹം നാദാപുരത്ത്കാരനായി മാറി. ഈ സ്‌നേഹത്തിന് കരിനിഴല്‍ വീഴ്ത്തിയുള്ള പ്രചാരണങ്ങള്‍ക്കിടിയിലാണ് ബിനോയിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഇത് നാദാപുരത്ത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വിവാദത്തിന് തിരി കൊളുത്തുമെന്ന് ഉറപ്പാണ്.

ഞാന്‍ നാട്യങ്ങളുടെ തടവുകാരനാണൈങ്കില്‍ നാദാപുരത്തെ അമ്മമാരും കുഞ്ഞുങ്ങളും എന്നെ എന്തിന് ഹൃദയത്തില്‍ ഏറ്റി. എന്നു തുടങ്ങി മൂര്‍ഛയുള്ള ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. മന്ത്രിയും എംഎല്‍എയും ഒന്നും അല്ലാതായിട്ടും നാദാപുരത്തെ വിശേഷങ്ങളില്‍ ബിനോയ് വിശ്വം നിറസാന്നിധ്യമായിരുന്നു.

പാര്‍ട്ടി തീരുമാനമനുസരിച്ച് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് നാദാപുരത്തേക്കുള്ള വരവ് കുറഞ്ഞത്. നാദാപുരത്തെ സമാധാന പ്രവര്‍ത്തനങ്ങളില്‍ ബിനോയ് വിശ്വം തീര്‍ത്ത മാതൃക രാഷ്ട്രീയ കക്ഷി ഭേതമന്യേ അംഗീകരിക്കപ്പെട്ടതാണ്.

കഴിഞ്ഞ ദിവസം ബിനോയ് വിശ്വം കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് പശ്ചാത്തലത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. എന്നാല്‍ നാദാപുരത്തെ പൊതുപരിപാടികളില്‍ നിന്ന് ബിനോയിയെ മാറ്റി നിര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്.

 

ബിനോയ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നാദാപുരത്തെ ഒരു സിപിഎം സഖാവ് 2001 ലെ തിരഞ്ഞെടുപ്പ് കാലത്തെ ഒരു ഫോട്ടോയോടൊപ്പം ഇട്ട പോസ്റ്റ് എന്റെ മനസ്സില്‍ തറച്ചു നില്‍ക്കുന്നു. സ.ഇഎംഎസുമായി സംവാദത്തിലേര്‍പ്പെട്ട ആള്‍ എന്ന കണ്ണോടെയാണത്രെ ആ സഖാവ് എന്നെ സമീപിച്ചത്. എന്റെ പെരുമാറ്റം നാട്യ പ്രധാനമായ നഗര ദാരിദ്ര്യം നിറഞ്ഞതാണെന്നു് അദേഹം ആദ്യം ചിന്തിച്ചു. പക്ഷെ, സഖാവിന്റെ അമ്മ അടക്കമുള്ള സ്ത്രീകള്‍ക്ക് ആര്‍ക്കും അങ്ങനെ തോന്നിയില്ല പോലും .ഒടുവില്‍ ആ സ്ത്രീകള്‍ ആയിരുന്നു ശരി എന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി എന്നതാണ് ആ കുറിപ്പിന്റെ സാരാംശം. നാദാപുരം എനിക്കുവാരിക്കോരി തന്ന സ്‌നേഹത്തിന്റെ പരിച്ഛേദമാണ് ആ പോസ്റ്റ്. നാട്യങ്ങളുടെ തടവുകാരനായിരുന്നെങ്കില്‍ അത്രയും സ്‌നേഹം നാദാപുരം ഒരിക്കലും എനിക്കു തരുമായിരുന്നില്ല. എത്ര എത്ര മുഖങ്ങളാണ് മനസ്സിലേക്ക് ഓടിക്കയറിവരുന്നത്. കളങ്കമില്ലാത്ത സ്ത്രീ പുരുഷന്‍മാരുടെ അളവില്ലാത്ത സ്‌നേഹത്തിന്റെ മഹത്വമാണ് അവര്‍ എന്നെ പഠിപ്പിച്ചത്. ഒന്നുകൊണ്ടും ആ കടപ്പാട് തീരില്ല. മരണം വരെ കൂടെയുണ്ടാകുമെന്നുറപ്പുള്ള സ്‌നേഹം മാത്രമേ എനിക്കു പകരം നല്‍കാനുള്ളൂ.
കല്യാണം ,മരണം, പരീക്ഷാവിജയം, രോഗം തുടങ്ങിയവയെല്ലാം അറിയിക്കാന്‍ വിളിക്കുമ്പോള്‍ കുടുംബാംഗം എന്ന പരിഗണനയാണു് ആ മനുഷ്യര്‍ നല്‍കുന്നത്. എത്താന്‍ പലപ്പോഴും കഴിയാറില്ല .പലപ്പോഴും കേരളത്തിനു പുറത്തായിരിക്കും
ഞങ്ങളെ മറന്നോ എന്നു ചോദിക്കുന്നവരുണ്ട്. ഒരിക്കലും മറക്കില്ലാ എന്ന് അവരെ അറിയിക്കാന്‍ കൂടിയാണ്, ഈ കുറിപ്പ്,
ഉള്ളില്‍ തിരയടിക്കുന്ന നാദാപുരം ഓര്‍മകള്‍ പകര്‍ത്താന്‍ ഒരു വലിയ പുസ്തകം തന്നെ വേണ്ടി വരും.എന്നെങ്കിലും എനിക്കതു കഴിഞ്ഞിരുന്നെങ്കില്‍…!

ബിനോയ് വിശ്വം

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read