തുടര്‍ച്ചയായ ബോംബാക്രമണം; ഭീതിയൊഴിയാതെ വളയം നിവാസികള്‍

By | Monday June 26th, 2017

SHARE NEWS

നാദാപുരം:രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വീടുകള്‍ക്ക് നേരെ തുടര്‍ച്ചയായി ബോംബാക്രമണങ്ങള്‍ ഉണ്ടാവുന്നത് കാരണം ഭീതിയില്‍ കഴിയുകയാണ് വളയം നിവാസികള്‍. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയായതിനാല്‍  ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ അനവധി ബോംബാക്രമണങ്ങളാണ് കുറഞ്ഞ കാലംകൊണ്ട് റിപ്പോര്‍ട്ട്‌ ചെയ്തത്.

വെള്ളിയാഴ്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ചെക്കോറ്റ രാഹുലിന്റെ വീടിന് നേരെയുണ്ടായ ബോംബേറുണ്ടായിരുന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. വീടിന്റെ സണ്‍ഷെഡ്‌ തകര്‍ന്നിരുന്നു. രാഹുല്‍ മകള്‍ക്ക് സുഖമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അതിനു പിന്നാലെ ശനിയാഴ്ച ബിജെപി പ്രവര്‍ത്തകരായ ചെക്കോറ്റ കാവേരി  ബാലകൃഷ്ണ​െന്‍റയും പൂവംവയലിലെ എകരംപറമ്ബത്ത് ജിജേഷി​െന്‍റയും വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായിരുന്നു. ബാലകൃഷ്ണ​െന്‍റ വീടിനു മുന്‍വശത്തെ ചുമരില്‍ തട്ടിയ ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചെങ്കിലും വീടിന് കേടുപാടുണ്ടായില്ല. ബാലകൃഷ്ണ​െന്‍റ മകന്‍ ആര്‍.എസ്.എസ് ശാഖ കാര്യവാഹകാണ്. ശനിയാഴ് രാത്രി 11.30ഒാടെയാണ് സംഭവം. ജിജേഷി​െന്‍റ വീടി​െന്‍റ മുന്‍വശത്തെ ചുമരിലെ സ്വിച്ച്‌ ബോര്‍ഡിലാണ് ബോംബ് പതിച്ചത്. സ്ഫോടനത്തി​െന്‍റ ആഘാതത്തില്‍ സ്വിച്ച്‌ ബോര്‍ഡ് ചിതറിത്തെറിച്ചു. സംഭവം നടക്കുമ്ബോള്‍ ഇരു വീട്ടുകാരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ച മൂന്നു മണിയോടെയാണ് സംഭവം. ജിജേഷ് ബി.ജെ.പി മണ്ഡലം കാര്യവാഹകാണ്.

ഇരുവീടുകളിലേക്കും എറിഞ്ഞത് സ്റ്റീല്‍ ബോംബാണ്. ബോംബി​െന്‍റ അവശിഷ്ടം പൊലീസ് കണ്ടെടുത്തു. തുടര്‍ച്ചയായുള്ള അക്രമങ്ങളില്‍ ഭയപ്പാടോടെയാണ് വളയം നിവാസികള്‍ കാണുന്നത്. പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read