ചിട്ടിക്കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച 2 ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു

By | Saturday December 3rd, 2016

SHARE NEWS

black-moneyകൊയിലാണ്ടി: കൊയിലാണ്ടിയിലെ ചിട്ടിക്കമ്പനിയില്‍ നടത്തിയ പരിശോധനയില്‍  നിരോധിച്ച നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. ധനകോടി ചിട്ടിഫണ്ട് ഓഫീസില്‍ നിന്നാണ് 1,84,000 രൂപയുടെ കള്ളപ്പണം പിടികൂടിയത്.ആയിരം രൂപയുടെ 1,69000 രൂപയും അഞ്ഞൂറ് രൂപയുടെ 15000 രൂപയുമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. വടകര ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം കൊയിലാണ്ടി സിഐ പി. ഉണ്ണികൃഷ്ണന്‍, എസ്‌ഐ കെ. സുമിത്ത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.  വയനാട് സ്വദേശി യോഹനാന്റെ ഉടമസ്ഥതയിലാണ് ചിട്ടിഫണ്ട് നടത്തുന്നത്. കൊയിലാണ്ടി പോലീസ് ഉടമയ്ക്കെതിരേയും മാനേജര്‍ക്കെതിരേയും കേസെടുത്തു. പണം ആദായനികുതി വകുപ്പിന് കൈമാറുമെന്ന് സിഐ പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. റെയ്ഡില്‍ എഎസ്‌ഐ ബാബുരാജ്, സിസിപിഒ പ്രദീപന്‍, സിപിഒ ഷേര്‍ളി, ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read