സാന്റ്ബാങ്ക്‌സ് അഴിമുഖത്ത് ഫൈബര്‍ വള്ളം തകര്‍ന്നു ആറു പേര്‍ക്ക് പരിക്ക്

By | Friday June 9th, 2017

SHARE NEWS

: അഴിത്തല സാന്റ്ബാങ്ക്‌സ് അഴിമുഖത്ത് ഫൈബര്‍ വള്ളം പലിമൂട്ടിലിടിച്ച് തകര്‍ന്നു. അഴിമുഖത്ത് ശക്തമായ തിരയില്‍പെട്ട് തൊട്ടടുത്തുള്ള പുലിമൂട്ടില്‍ ഇടിച്ച് മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ട നാലു പേര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഴിത്തലയിലെ കാഞ്ഞായി അബ്ദുള്‍കരിമിന്റെ ഫൈബര്‍ വള്ളമാണ് ഇന്നു രാവിലെ അപകടത്തില്‍പെട്ടത്. തോണിയിലുണ്ടായിരുന്ന റിയാസ് (45), എം.സി.നിസാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാളെ ചോമ്പാലില്‍ നിന്നു മത്സ്യബന്ധനത്തിനു പോകുന്നതിനു വേണ്ടി അഴിത്തലയില്‍ നിന്നു പുറപ്പെട്ടതായിരുന്നു.  തീരത്തുണ്ടായിരുന്നവര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ആളപായം ഒഴിവായി.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read