സി പി എം ജില്ലസെക്രട്ടറി പി മോഹനന് നേരെ ബോംബാക്രമണം.പോലീസ് അന്വേഷണം തുടങ്ങി

By | Friday June 9th, 2017

SHARE NEWS

കോഴിക്കോട്: സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ നടന  ബോംബാക്രമണത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ബോംബ്‌ സ്ക്വാഡ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബാരികേട് കെട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.10 നാണ് സി പി ഐ എം ജില്ല  കമ്മറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തിലെത്തിയ സെക്രടറിക്ക് നേരെആക്രമണം ഉണ്ടായത്.

കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം അക്രമിസംഘം ബോംബെറിയുകയായിരുന്നു. സ്റ്റീല്‍ ബോംബുകളിലോന്ന്‍ ഉഗ്രസ്ഫോടനത്തോടെ പൊട്ടി മറ്റൊന്ന്‍ ഓഫീസ്‌ മുറ്റത്തുനിന്ന്‍ കണ്ടെത്തി.രാത്രി ഫറോക്ക് ഏരിയ കമ്മറ്റി ഓഫീസിന് നേരെയുണ്ടായ അക്രമമറിഞ്ഞ് അവിടെ പോയി തിരിച്  ജില്ലകമ്മറ്റി ഓഫിസിലേക് കയറുന്നതിനിടെയാണ് സെക്രട്രിക്ക് പീനില്‍നിന്ന്‍ ബോംബെറിഞ്ഞത്.എ കെ ജി ഹാളിന് പിറകുവശതൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫീസ്‌ പരിസരത്തെതിയത്. അക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന്‍ സി പി എം ആരോപിച്ചു.
താനടക്കമുള്ള പ്രവര്‍ത്തകരെ അപായപെടുതാനുള്ള ശ്രമമാണ് നടന്നതെന്ന് ജില്ല സെക്രെടറി പി മോഹനന്‍ പ്രതികരിച്ചു.ബോംബ്‌ സ്ക്വാഡ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബാരികേട് കെട്ടിയിട്ടുണ്ട്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read