റോ​ഡി​ൽ ബോം​ബെ​റി​ഞ്ഞ് പ​രി​ഭ്രാ​ന്തി പ​ര​ത്തിയ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

By | Thursday December 21st, 2017

SHARE NEWS

നാ​ദാ​പു​രം: ക​ല്ലാ​ച്ചി പാ​റ​യി​ൽ റോ​ഡി​ൽ വ​രി​ക്കോ​ളി ഒ​ന്പ​ത് ക​ണ്ട​ത്തി​ന് സ​മീ​പം റോ​ഡി​ൽ ബോം​ബെ​റി​ഞ്ഞ് പ​രി​ഭ്രാ​ന്തി പ​ര​ത്തി.  ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് അ​ജ്ഞാ​ത സം​ഘം ബോം​ബെ​റി​ഞ്ഞത്.
എ​ട​ക്ക​ല​പ്പു​റ​ത്ത് അ​ഷ്റ​ഫി​ന്‍റെ പ​റ​ന്പി​നോ​ട് ചേ​ർ​ന്ന റോ​ഡി​ലാ​ണ് ഉ​ഗ്ര​സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​നശ​ബ്ദം കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രെ കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷ്, ക​ണ്‍​ട്രോ​ൾ റൂം ​എ​സ്ഐ കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റോ​ഡി​ൽ നി​ന്നും പൊ​ട്ടി​ച്ചി​ത​റി​യ സ്റ്റീ​ൽ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി.

സ​മീ​പ​ത്തെ പ​റ​ന്പി​ൽ നി​ന്ന് ഒ​രാ​ൾ ഓ​ടി​മ​റ​യു​ന്ന​ത് ക​ണ്ട​താ​യി ചില യുവാക്കൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ബോം​ബെ​റിഞ്ഞെന്നാണ് പോ​ലീ​സ് നി​ഗ​മ​നം. വ​രി​ക്കോ​ളി, ഒ​ന്പ​ത്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി​യിൽ അ​പ​രി​ചി​ത​രാ​യ നി​ര​വ​ധി പേ​ർ റോഡിൽ ത​ന്പ​ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും എ​ത്തു​ന്ന യു​വാ​ക്ക​ൾ മേ​ഖ​ല​യി​ൽ ചു​റ്റി​ക്ക​റ​ങ്ങി അ​ക്ര​മങ്ങൾ ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
രാ​ത്രി​യി​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ചരി​ക്കു​ന്ന​വ​രെ പ​തി​യി​രു​ന്ന് അ​ക്ര​മി​ച്ച സം​ഭ​വ​ങ്ങ​ൾ പ്രദേശത്ത് മുന്പ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read