അക്രമം തുടരുന്നു; വീടുകള്‍ക്ക് നേരെ വീണ്ടും ബോംബേറ്

By | Wednesday June 21st, 2017

SHARE NEWS

വേളം: പൂമുഖത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റത്തിന് പിന്നാലെ വീടുകള്‍ക്ക് നേരെ ബോംബേറ്. പൂമുഖം സ്വദേശി സിപിഎം പ്രവര്‍ത്തകന്‍ കുഞ്ഞിപ്പറമ്പത്ത് രവീന്ദ്രന്റെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ബോംബേറുണ്ടായത്. ബോംബേറില്‍ വീട്ടിന്റെ ചുമരുകള്‍ക്ക് സാരമായി നാശനഷ്ടമുണ്ടാക്കി. ഇതിനു ശേഷം തീക്കുനിയില്‍ ബിജെപി പ്രവര്‍ത്തകന്‍ ഓങ്ങാരപ്പൊയില്‍ വിജീഷിന്റെ വീടിനു നേരെയും ബോംബേറുണ്ടായി.

ഇന്നലെ വൈകുന്നേരം പൂമുഖത്ത് ബി ജെ പി പ്രവര്‍ത്തകന്‍ തീക്കുനി സ്വദേശി ചെറുപാറോല്‍ രാജന്(55) വെട്ടേറ്റത്. മുഖംമൂടിയിട്ട രണ്ടംഗ സംഘമാണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ രാജന്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രദേശത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ കലക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read