കല്ലാച്ചിയില്‍ വീണ്ടും ബോംബേറ് ; ഡിവൈഎഫ്ഐ പ്രചരണ കമാനം തകര്‍ന്നു

By | Thursday October 11th, 2018

SHARE NEWS

നാദാപുരം: കല്ലാച്ചി കുറ്റിപ്രം പാറയിൽ ക്ഷേത്ര പരിസരത്ത് സംസ്ഥാന
സമ്മേളനത്തിന്റെ ഭാഗമായി നിർമിച്ച ഡിവൈഎഫ്ഐ  പ്രചരണ കമാനത്തിന് നേരെ ബോംബേറ്. ബോംബ് പൊട്ടിത്തെറിച്ച് ഇരിപ്പിടത്തിന്കേടുപാട് സംഭവിച്ചു. ബുധനാഴ്ച്ച രാത്രി പത്തര യോടെയാണ് സംഭവം. മോട്ടോർബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. നാദാപുരത്ത് നിന്നെത്തിയ പോലീസ്പരിശോധന നടത്തി.

ഉഗ്രശേഷിയുള്ള നാടൻബോംബാണ് അക്രമത്തിന്ഉപയോഗിച്ചത്. ഫോടന ശബ്ദം കിലോമീറ്ററുകൾ ദൂരെ മുഴങ്ങികേട്ടതായി നാട്ടുകാർ പറഞ്ഞു.ഫോടന സ്ഥലത്ത് നിന്ന് ചാക്ക്നൂലിന്റെ അവശിഷ്ടവുംവെടിമരുന്ന് കലർന്ന കടലാസ്കഷ്ണങ്ങളും കണ്ടെത്തി. രണ്ട് ദിവസം മുമ്പ് സമീപ പ്രദേശമായ വരിക്കോളി, ഒമ്പത്കണ്ടം മേഖലകളിലും രാത്രി ഫോടനങ്ങൾ ഉണ്ടായിരുന്നു. ബോംബ് സ്ക്വാഡ്പരിശോധന നടത്തി.

Tags: , , ,
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read